
young expatriate kidnapped;യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി ആവശ്യപ്പെട്ട് ഫോണ്‍ കോള്‍
young expatriate kidnapped;പെരിന്തല്‍മണ്ണ: ഷാര്‍ജയില്‍ നിന്ന് നാട്ടില്‍ അവധിക്കെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. പാണ്ടിക്കാട് സ്വദേശിയായ യുവ ബിസിനസുകാരന്‍ വി.പി ശമീറിനെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇന്നോവ കാറില്‍ എത്തിയ സംഘം ശമീറിനെ തട്ടിക്കൊണ്ടുപോയത്. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെ പിന്നാലെ കാറിലെത്തിയ സംഘം ശമീറിനെ കടത്തിക്കൊണ്ടുപോകുകയായിരുന്നു.

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫാര്‍മസി ശൃംഖലയും യുഎഇയിലെ മറ്റ് ബിസിനസുകളും നടത്തുന്ന ഷമീര്‍ കുടുംബത്തോടൊപ്പം ഷാര്‍ജയിലാണ് താമസിക്കുന്നത്
ശമീറിനെ കയറ്റിയ ശേഷം വണ്ടൂര്‍ ഭാഗത്തേക്കാണ് കാര്‍ പോയത്. ഇന്ന് രാവിലെ ശമീറിന്റെ ഭാര്യയുടെ ഫോണിലേക്ക് തട്ടിക്കൊണ്ടുപോയവരെന്ന് അനുമാനിക്കുന്നവര്‍ വിളിച്ച് 1.60 കോടി ആവശ്യപ്പെട്ടിരുന്നു.
അടുത്ത മാസം 18ന് ഷാര്‍ജയിലേക്ക് മടങ്ങാനിരിക്കെയായിരുന്നു സംഭവം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയായ പ്രേംജിത്തിനാണ് അന്വേഷണ ചുമതല. സാമ്പത്തികമായ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലിസ് അനുമാനം.
Comments (0)