
Nissan patrol 2025-നിസ്സാൻ പട്രോൾ 2025 മോഡൽ തിരിച്ചുവിളിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം
ദോഹ, ഖത്തർ: വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI), ഖത്തറിലെ നിസ്സാൻ ഡീലർഷിപ്പായ സാലിഹ് അൽ ഹമദ് അൽ മാന കമ്പനിയുമായി സഹകരിച്ച്, 2025-ലെ നിസ്സാൻ പട്രോൾ മോഡൽ തിരിച്ചുവിളിക്കുന്നതായി അറിയിച്ചു. ട്രാൻസ്ഫർ കൺട്രോൾ യൂണിറ്റിലെ ഒരു തകരാറാണ് ഇതിന് കാരണം. മന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച്, ആക്‌സിലറേറ്റർ പെഡൽ ഉപയോഗിക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളിൽ, തെറ്റായ കൺട്രോൾ പ്രോഗ്രാം കാരണം വാഹനത്തിന്റെ ഡ്രൈവിംഗ് ഫോഴ്സ് പൂജ്യമായി കുറയാൻ സാധ്യതയുണ്ട്.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനങ്ങളിലെ തകരാറുകൾ കണ്ടെത്തി പരിഹരിക്കാൻ വാഹന ഡീലർമാർക്ക് നിർദ്ദേശം നൽകുന്നതിന്റെയും ഭാഗമായാണ് ഈ തിരിച്ചുവിളിക്കൽ കാമ്പയിൻ.
വാഹനം നന്നാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രാലയം ഡീലറുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കും. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളുമായി ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)