
യുഎഇയിൽ കപ്പലിൽ തീപിടിത്തം; 10 നാവികരെ രക്ഷപ്പെടുത്തി
തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചയുടൻ സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ച് ഇടപെട്ടതായി നാഷനൽ ഗാർഡ് അറിയിച്ചു. നാഷനൽ സെർച് ആൻഡ് റെസ്ക്യൂ സെൻററും നാഷനൽ ഗാർഡിൻറെ കോസ്റ്റ് ഗാർഡ് സംഘത്തോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

സമുദ്ര മേഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ജീവരക്ഷക്കും സാമൂഹിക സുരക്ഷക്കും അടിയന്തര സന്ദർഭങ്ങളിൽ അതിവേഗം ഇടപെടുന്നതിനും സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഇടപെട്ടതെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)