Posted By Nazia Staff Editor Posted On

Abu Dhabi Big Ticket;റിട്ടയര്‍മെന്‍റ് ജീവിതത്തില്‍ തേടിയെത്തിയത് ഒന്നൊന്നര ഭാഗ്യം:ബിഗ് ടിക്കറ്റില്‍ കോടികള്‍ നേടിയ ആ ഭാഗ്യവാൻ ആരെന്നോ?

Abu Dhabi Big Ticket അബുദാബി: സൈനിക ഉദ്യോഗസ്ഥനായിരുന്ന യുഎഇ പൗരന്‍ മുബാറക് ഗരീബ് റഷീദ് സലേം അൽ ദാഹേരി, തന്‍റെ റിട്ടയര്‍മെന്‍റ് ജീവതം നയിക്കുന്നതിനിടയിലാണ് ഭാഗ്യം അബുദാബി ബിഗ് ടിക്കറ്റിന്‍റെ രൂപത്തിലെത്തിയത്. 50കാരനായ മുബാറകിന് ഈ വലിയ പെരുന്നാള്‍ വേളയില്‍ അപ്രതീക്ഷിതമായാണ് ഭാഗ്യം തേടിയെത്തിയത്. നിനച്ചിരിക്കാതെ കിട്ടിയ സമ്മാനത്തില്‍ അത്യധികം സന്തോഷിക്കുകയും സർവ്വശക്തനോട് നന്ദിയുള്ളവനുമാണെന്ന് മുബാറക് പറഞ്ഞു. ജൂൺ 3 ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പ് പരമ്പര 275 ൽ മുബാറക് 20 മില്യൺ ദിർഹമാണ് നേടിയത്. “ഇത് പൂർണമായും അപ്രതീക്ഷിതമായിരുന്നെന്ന്” മുബാറക് പറഞ്ഞു. അൽ ഐനിലെ ഗാർഡൻ സിറ്റിയിലാണ് മുബാറക് താമസിക്കുന്നത്. 

രണ്ട് വർഷം മുന്‍പ്, അൽ ഐൻ വിമാനത്താവളത്തിലൂടെ കടന്നുപോകുമ്പോഴാണ് അദ്ദേഹം ആദ്യമായി ബിഗ് ടിക്കറ്റ് കാണുന്നത്. അതിനുശേഷം, ഒരു ചെറിയ ഹോബി എന്ന നിലയിൽ അദ്ദേഹം എല്ലാമാസവും പതിവായി ടിക്കറ്റ് വാങ്ങുന്നു. മെയ് 27-നാണ് ഭാഗ്യമെത്തിച്ച 337126 എന്ന നമ്പർ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. അദ്ദേഹം ഒറ്റയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്. “ഇല്ല, ഞാൻ ഈ ടിക്കറ്റ് ഒറ്റയ്ക്കാണ് വാങ്ങിയത്, ഗ്രാൻഡ് പ്രൈസ് നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല” അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *