Posted By user Posted On

57 മിനിറ്റിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് – ഇത്തിഹാദ് റെയിൽ യാത്രയ്ക്ക് തുടക്കം അടുത്തവർഷം മുതല്‍!

അബുദാബി: യുഎഇയുടെ പ്രധാന ഗതാഗത വികസന പദ്ധതികളിൽ ഒന്നായ ഇതിഹാദ് റെയിൽ 2026 മുതൽ യാത്രക്കാരെക്കായുള്ള സർവീസ് ആരംഭിക്കും. അബുദാബിയിൽ നിന്ന് ദുബായിലേക്ക് വെറും 57 മിനിറ്റിൽ എത്താനുള്ള ഈ ട്രെയിൻ സർവീസ്, രാജ്യത്തെ ഗതാഗത രംഗത്ത് വലിയ മുന്നേറ്റമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6

പദ്ധതിയുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ, അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്‌യാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇതിഹാദ് റെയിൽ അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ശൈഖ് ഹംദാന്റെ പിന്തുണയ്‌ക്ക് അവർ നന്ദിയും രേഖപ്പെടുത്തി.

പൂർണ ശേഷിയോടെ പ്രവർത്തനം ആരംഭിക്കുന്നതോടെ, ഈ റെയിൽപാതയിലൂടെ 2030 ഓടെ വർഷംതോറും 3.65 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. 1200 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ ശൃംഖല, ഏഴ് എമിറേറ്റുകളിലെയും 11 പ്രധാന നഗരങ്ങളിലെയും ഗതാഗതം വേഗത്തിലാക്കും.

ബന്ധിപ്പിക്കപ്പെടുന്ന പ്രധാന നഗരങ്ങൾ:

  • അബുദാബി
  • ദുബൈ
  • ഷാർജ
  • റാസൽഖൈമ
  • ഫുജൈറ
  • അൽ ഐൻ
  • റുവൈസ്
  • അൽ മിർഫ്
  • അൽ ദൈദ്
  • ഗുവൈഫത്
  • സോഹാർ

പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം AED 40 ബില്യൺ ആയിരിക്കും. രാജ്യത്തിന്റെ അന്തർപ്രദേശ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും, ഈ റെയിൽ പദ്ധതി നിർണായകമാകുമെന്ന വിശ്വാസത്തിലാണ് അധികൃതർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *