Posted By greeshma venugopal Posted On

എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ ആഴ്ച്ച റദ്ദാക്കിയത് 108 സർവ്വീസുകൾ ; യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികളുടെ അവധിക്കാല യാത്രകള്‍ അനിശ്ചിതത്വത്തിൽ

എയര്‍ ഇന്ത്യ എക്സ്പ്രസ് തുടരെ തുടരെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാര്‍. യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികളുടെ അവധിക്കാല യാത്രകള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. യുഎഇയിൽനിന്ന് ആഴ്ചയിൽ 108 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്‍റെ 87 വിമാനങ്ങൾ റദ്ദാക്കി. ഈ മാസം 30 വരെ കേരളത്തിലേക്കു മാത്രം 40 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നലെ ഷാർജയിൽനിന്ന് കണ്ണൂർ, കൊച്ചി, തിരിച്ചിറപ്പള്ളി സെക്ടറുകളിലേക്കും തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കിയിരുന്നു.

മലബാറിൽ നിന്നുള്ളവർ ആശ്രയിക്കുന്ന ദുബായ് – മംഗളൂരു പ്രതിദിന സർവീസ് 27 വരെ പൂർണമായും നിർത്തി. ദുബായ് – മംഗലാപുരം – ദുബായ് സെക്ടറിൽ 28 മുതൽ 30 വരെ തിങ്കൾ, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാകും സർവീസ് നടത്തുക. അഹമ്മദാബാദ് വിമാന ദുരന്തത്തിനുശേഷം വിമാനങ്ങൾ കർശന അറ്റകുറ്റപ്പണിക്ക് വിധേയമാക്കുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ഇതേ ദിവസം എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റു സെക്ടറുകളിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യതയനുസരിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കും. ആവശ്യക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകുകയും ചെയ്യും. അല്ലാത്തവർക്ക് മറ്റൊരു ദിവസത്തേക്കു യാത്ര ചെയ്യാൻ അധിക തുക ഈടാക്കാതെ റീബുക്കിങ് ചെയ്യാം.

റദ്ദാക്കിയ വിമാനങ്ങൾ
(തീയതി, വിമാനത്തിന്റെ നമ്പർ, സെക്ടർ )
കണ്ണൂർ-ഷാർജ-കണ്ണൂർ
∙ 22-ഐഎക്സ് 0741 കണ്ണൂർ-ഷാർജ
∙ 22-ഐഎക്സ് 0742 ഷാർജ-കണ്ണൂർ
∙ 25-ഐഎക്സ് 0741 കണ്ണൂർ-ഷാർജ
∙ 25-ഐഎക്സ് 0742 ഷാർജ-കണ്ണൂർ
∙ 28-ഐഎക്സ് 0741 കണ്ണൂർ-ഷാർജ
∙ 28-ഐഎക്സ് 0742 ഷാർജ-കണ്ണൂർ
∙ 30-ഐഎക്സ് 0741 കണ്ണൂർ-ഷാർജ
∙ 30-ഐഎക്സ് 0742 ഷാർജ-കണ്ണൂർ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *