
അൽ അസ്മാഖ് മാളിലും ബാർവ പ്ലാസ മാളിൽ നിന്നും ഷോപ്പിംഗ് ചെയ്യൂ, സുസുക്കി ജിംനി നേടൂ!
പുതിയ അധ്യയന വർഷാരംഭം പ്രമാണിച്ച്, അൽ അസ്മാഖ് മാളും ബാർവ പ്ലാസ മാളും ഉപഭോക്താക്കൾക്കായി ആവേശകരമായ ‘ബാക്ക്-ടു-സ്കൂൾ’ കാമ്പയിൻ ആരംഭിച്ചു. ഈ പ്രൊമോഷന്റെ ഭാഗമായി ഷോപ്പിംഗ് ചെയ്യുന്ന ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് സുസുക്കി ടീസീർ മോട്ടോഴ്‌സിന്റെ പുത്തൻ സുസുക്കി ജിംനി കാർ സമ്മാനമായി നേടാനുള്ള അവസരമുണ്ട്.
ഇരു മാളുകളിലെയും സെന്റർപോയിന്റ്, മാക്സ്, ഹോം സെന്റർ, ഹോം ബോക്സ്, ഷൂ എക്സ്പ്രസ് തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളിൽ നിന്ന് 350 ഖത്തർ റിയാലോ അതിൽ കൂടുതലോ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് നറുക്കെടുപ്പിൽ സ്വയമേവ അവസരം ലഭിക്കുന്നതാണ്.
തങ്ങളുടെ സ്ഥിരം ഉപഭോക്താക്കൾക്ക് മികച്ച സമ്മാനങ്ങൾ നൽകുന്നതിനും സ്കൂൾ ഷോപ്പിംഗ് സീസൺ കൂടുതൽ ആവേശകരമാക്കുന്നതിനും വേണ്ടിയാണ് ഈ കാമ്പയിൻ ഒരുക്കിയിരിക്കുന്നത്. ഈ പ്രൊമോഷൻ 2025 സെപ്റ്റംബർ 20 വരെ തുടരും.
Comments (0)