
കുവൈറ്റ് പ്രവാസികൾക്കുള്ള നഷ്ടപരിഹാര പേയ്മെന്റുകളുടെ ഓട്ടോമേഷൻ അന്തിമ ഘട്ടത്തിൽ
സിവിൽ സർവീസ് കമ്മീഷൻ (സിഎസ്സി) സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി. നഷ്ടപരിഹാരം ഡിജിറ്റലായി പ്രോസസ്സ് ചെയ്യുന്നതിനും തീർപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്.
ജൂൺ 18-ലെ സിഎസ്സിയുടെ വെബ്സൈറ്റ് അറിയിപ്പ് പ്രകാരം ഒരു പ്രവാസി കുവൈറ്റ് സ്ഥിരമായി വിടുമ്പോൾ, നടപടിക്രമങ്ങൾ സുഗമമാക്കാൻ ഒരു ഔദ്യോഗിക പവർ ഓഫ് അറ്റോർണി ആവശ്യമാണ്. ഈ പവർ ഓഫ് അറ്റോർണി ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ചിരിക്കണം.
സിഎസ്സിയുടെ ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് എക്സിപീരിയൻസ് , തൊഴിൽ നിലയിലെ ഭേദഗതികൾ, നിയമന നടപടിക്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഇടപാടുകൾക്ക് ഓട്ടോമേറ്റഡ് സേവനങ്ങൾ ലഭ്യമാണ്. ജോലിയുടെ പേര് മാറ്റങ്ങൾ എന്നിവയും ഈ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഈ സേവനങ്ങൾ “സഹേൽ” ആപ്ലിക്കേഷൻ വഴിയും ലഭ്യമാണ്.
Comments (0)