
Card swimming:യുഎഇയിൽ കാർഡ് സ്കിമ്മിങ് തട്ടിപ്പ് വർധിക്കുന്നു; തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം?
card swimming;ദുബൈ: യുഎഇയിൽ ഓൺലൈൻ കാർഡ് സ്കിമ്മിങ് തട്ടിപ്പുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. ഷാർജയിൽ താമസിക്കുന്ന മുഹമ്മദ് സുബൈർ എന്നയാൾ ഫേസ്ബുക്കിൽ കണ്ട ഒരു മക്ഡൊണാൾഡ്സ് ഓഫർ വഴി ഓൺലൈനിൽ ഓർഡർ ചെയ്തപ്പോൾ, തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 350 ദിർഹം നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഓഫർ വ്യാജമാണെന്നും, തന്റെ ഓടിപി (OTP) ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്നും പിന്നീടാണ് അദ്ദേഹം മനസ്സിലാക്കിയത്.

“മക്ഡൊണാൾഡ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ളതാണെന്ന് തോന്നിപ്പിക്കുന്ന ഒരു പരസ്യം ഞാൻ കണ്ടു. വലിയ കിഴിവുകൾ വാഗ്ദാനം ചെയ്തിരുന്നു. ഞങ്ങൾ മൂന്ന് ഓർഡർ നൽകി, OTP ലഭിച്ചപ്പോൾ ഞാൻ അത് വെബ്സൈറ്റിൽ നൽകി. എന്റെ ഓർഡർ 50 ദിർഹം മാത്രമായിരുന്നെങ്കിലും, റഷ്യയിൽ 350 ദിർഹത്തിന്റെ ഇടപാട് നടന്നതായി ബാങ്കിൽ നിന്ന് സന്ദേശം വന്നു. വീണ്ടും പരിശോധിച്ചപ്പോൾ, വെബ്സൈറ്റ് വ്യാജമാണെന്ന് മനസ്സിലായി,” മുഹമ്മദ് പറഞ്ഞു.
കാർഡ് സ്കിമ്മിങ് എന്നറിയപ്പെടുന്ന ഈ തട്ടിപ്പിൽ, ഹാക്കർമാർ വഞ്ചനാപരമായ മാർഗങ്ങളിലൂടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുകയാണ് ചെയ്യുന്നത്. പരമ്പരാഗതമായി, എടിഎമ്മുകളിലോ കടകളിലെ കാർഡ് റീഡറുകളിലോ ഉപകരണങ്ങൾ ഘടിപ്പിച്ചാണ് ഇത് ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ ‘ഡിജിറ്റൽ സ്കിമ്മിങ്’ എന്ന രീതിയിലൂടെ, ഇന്റർനെറ്റ് വഴി തട്ടിപ്പുകൾ നടക്കുന്നതിനാൽ പ്രതികളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു.
ഡിജിറ്റൽ പേയ്മെന്റുകളുടെ വർധനവാണ് ഈ തട്ടിപ്പുകൾ വർധിക്കാൻ കാരണം. ഭക്ഷണം മുതൽ സേവനങ്ങൾ വരെ എല്ലാം ഓൺലൈനിൽ വാങ്ങുന്നതിനാൽ, സൈബർ കുറ്റവാളികൾക്ക് അവസരങ്ങൾ കൂടുതലാണ്,” ടെക്നോളജി കമ്പനിയായ എഫ് 5-ന്റെ മിഡിൽ ഈസ്റ്റ്, തുർക്കി, ആഫ്രിക്ക റീജിയണൽ വൈസ് പ്രസിഡന്റ് മുഹമ്മദ് അബുഖാതർ വിശദീകരിച്ചു.
“സൈബർ കുറ്റവാളികൾ മോഷ്ടിച്ച കാർഡ് വിവരങ്ങൾ ഉടനടി ഉപയോഗിക്കാതെ, ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കും. ഇത് തട്ടിപ്പ് കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ സുരക്ഷാ സ്ഥാപനമായ സോഫോസിന്റെ പ്രിൻസിപ്പൽ അനലിസ്റ്റ് അഡ്രിയാൻ ഡിങ്ക്, കാർഡ് തട്ടിപ്പിന്റെ സംശയം തോന്നിയാൽ ഉടൻ ബാങ്കിനെ ബന്ധപ്പെട്ട് കാർഡ് മരവിപ്പിക്കണമെന്ന് നിർദേശിക്കുന്നു. “സംശയാസ്പദമായ ഇടപാടുകൾ റദ്ദാക്കാനും, ആവശ്യമെങ്കിൽ പുതിയ കാർഡ് എടുക്കാനും ബാങ്കിനെ വിളിക്കുക. ചെറിയ തുകകൾ നഷ്ടപ്പെട്ടാലും, മുൻ ഇടപാടുകൾ പരിശോധിക്കണം,” അദ്ദേഹം വ്യക്തമാക്കി.
Comments (0)