Posted By Nazia Staff Editor Posted On

Changing your driving school in Dubai;ദുബൈയിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ എങ്ങനെ മാറ്റാം; കൂടുതലറിയാം

Changing your driving school in Dubaiദുബൈയിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണോ? നിങ്ങൾ പുതിയ ഒരു പ്രദേശത്തേക്ക് താമസം മാറി, നിങ്ങൾക്ക് വീടിനടുത്തുള്ള സ്കൂളിൽ പരിശീലനം നേടണം. ഇത് ഇപ്പോൾ വളരെ എളുപ്പമാണ്, ഓൺലൈനായി തന്നെ ഈ മാറ്റം നടത്താം.

നിങ്ങളുടെ ഡ്രൈവിങ്ങ് പരിശീലന ഫയൽ മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ അല്ലെങ്കിൽ അതേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു ബ്രാഞ്ചിലേക്കോ മാറ്റാൻ സാധിക്കും. ഇതിനായി, ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ (RTA) രജിസ്റ്റർ ചെയ്ത ഒരു ലേണിംഗ് പെർമിറ്റ് ഉണ്ടായിരിക്കണം.

ദുബൈയിൽ ഡ്രൈവിംഗ് സ്കൂൾ മാറ്റുന്നതിനുള്ള ഘട്ടങ്ങൾ

1) RTA വെബ്സൈറ്റ് സന്ദർശിച്ച് – rta.ae. മെനു ബാറിൽ ‘Driver and Car Owner’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ‘Drivers Licensing’ എന്നതിലേക്ക് പോയി ‘New UAE Driving Licence’ തിരഞ്ഞെടുക്കുക.

2) Service പേജിൽ എത്തിയ ശേഷം, ‘Apply Now’ ക്ലിക്ക് ചെയ്ത് നിങ്ങളുടെ UAE Pass ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

3) ലോഗിൻ ചെയ്ത ശേഷം, RTA നിങ്ങളുടെ ലേർണിങ്ങ് പെർമിറ്റ് കണ്ടെത്തും. തുടർന്ന്, നിങ്ങളുടെ പെർമിറ്റ് വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വ്യക്തിഗത ഡാഷ്‌ബോർഡ് നിങ്ങൾക്ക് കാണാൻ കഴിയും. ശേഷം, ‘Update Driving Learning Permit’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

4) ‘Change Driving Institute’ ഓപ്ഷൻ തിരഞ്ഞെടുക്കുക.

5) മാറ്റത്തിന്റെ കാരണം തിരഞ്ഞെടുക്കുക 

6) ഇപ്പോൾ, നിങ്ങൾക്ക് നിലവിലെ ഡ്രൈവിംഗ് സ്കൂളിന്റെ മറ്റൊരു ബ്രാഞ്ച് തിരഞ്ഞെടുക്കുകയോ, അല്ലെങ്കിൽ പൂർണമായും ഒരു പുതിയ ഡ്രൈവിംഗ് സ്കൂൾ തിരഞ്ഞെടുക്കുകയോ ചെയ്യാം.

7) നിങ്ങൾക്ക് ഇഷ്ടമുള്ള ഇൻസ്റ്റിറ്റ്യൂട്ടും ബ്രാഞ്ചും തിരഞ്ഞെടുത്ത ശേഷം ‘Submit’ ക്ലിക്ക് ചെയ്യുക.

അപേക്ഷ പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ ഡ്രൈവിങ്ങ് പരിശീലന ഫയൽ പുതിയ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയതായി RTA-യിൽ നിന്ന് സ്ഥിരീകരണം ലഭിക്കും. ഇതിനായി കുറഞ്ഞത് ഒരു പ്രവൃത്തി ദിവസം ആവശ്യമാണ്. തുടർന്ന്, പുതിയ ഡ്രൈവിംഗ് സ്കൂളിൽ പോയി ഡ്രൈവിങ്ങ് പഠനത്തിന്റെ പണം അടയ്ക്കാൻ ആവശ്യപ്പെടുന്ന ഒരു SMS-ഉം ലഭിക്കും.

ചെലവ്

നിങ്ങളുടെ പെർമിറ്റ് മറ്റൊരു ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റുകയാണെങ്കിൽ, പുതിയ ഡ്രൈവിംഗ് സ്കൂളിൽ ഒരു പുതിയ പഠന പാക്കേജിന് പണം നൽകേണ്ടതുണ്ട്, ഇത് 2,000 ദിർഹം മുതൽ ആരംഭിക്കാം. 

ആഴ്ചയിൽ അല്ലെങ്കിൽ ദിവസേനയുള്ള പരിശീലന സെഷനുകൾ, മറ്റ് സൗകര്യങ്ങൽ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് കൃത്യമായ ചെലവ്. എന്നാൽ, നിങ്ങൾ മുൻപ് പഠിച്ച അതേ ഡ്രൈവിംഗ് സ്കൂളിന്റെ മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റുകയാണെങ്കിൽ, ഫീസ് ആവശ്യമില്ല.

ദുബൈയിലെ ഡ്രൈവിങ്ങ് സ്കൂളുകൾ

1) ബെൽഹാസ ഡ്രൈവിംഗ് സെന്റർ അൽ വാസൽ ബ്രാഞ്ച്
2) ബെൽഹാസ ഡ്രൈവിംഗ് സെന്റർ ജബൽ അലി
3) ബെൽഹാസ ഡ്രൈവിംഗ് സെൻ്റർ നാദ് അൽ ഹമർ
4) ബെൽഹാസ ഡ്രൈവിംഗ് സെൻ്റർ അൽഖൂസ് 4
5) ബെൽഹാസ ഡ്രൈവിംഗ് സെൻ്റർ അൽ ഖുസൈസ് 2

6) ദുബൈ ഡ്രൈവിംഗ് സെന്റർ ജുമൈറ
7) ദുബൈ ഡ്രൈവിംഗ് സെന്റർ അൽ ഖൂസ് ഇൻഡസ്ട്രിയൽ 3
8) ദുബൈ ഡ്രൈവിംഗ് സെന്റർ അൽ ഖുസൈസ് 1
9) ദുബൈ ഡ്രൈവിംഗ് സെന്റർ അൽ ഖൈൽ
10) ദുബൈ ഇന്റർനാഷണൽ ഡ്രൈവിംഗ് സെന്റർ (ഡ്രൈവ് ദുബൈ) 
11) ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക് 2

12) ഗലാദാരി മോട്ടോർ ഡ്രൈവിംഗ് സെൻ്റർ അൽ ഖുസൈസ് 4
13) ഗലദാരി മോട്ടോർ ഡ്രൈവിംഗ് സെന്റർ അൽ ഖൂസ് 3

14) എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അൽ ഖുസൈസ് 1
15) എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അൽ ഖൂസ് 3
16) എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വാർസൻ 3

17) എക്സലൻസ് ഡ്രൈവിംഗ് സെന്റർ അൽ ഖൂസ് ഇൻഡസ്ട്രിയൽ 1
18) എക്സലൻസ് ഡ്രൈവിംഗ് സെന്റർ അൽ ഖുസൈസ് ഇൻഡസ്ട്രിയൽ 5
19) എക്സലൻസ് ഡ്രൈവിംഗ് സെന്റർ പോർട്ട് റാഷിദ് (ജുമൈറ)

20) ബിൻ യാബർ ഡ്രൈവിംഗ് സെന്റർ അൽ റോവായ
21) ബിൻ യാബർ ഡ്രൈവിംഗ് സെന്റർ ജബൽ അലി

22) ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഇക്കോ ഡ്രൈവ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

23) അൽ അഹ്‌ലി ഡ്രൈവിംഗ് സെന്റർ അൽ ഖൂസ് ഇൻഡസ്ട്രിയൽ 4

Comments (0)

Leave a Reply

Your email address will not be published. Required fields are marked *