
Dubai Government Jobs:ദുബൈ സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷ വാർത്ത; പ്രവാസികൾക്ക് 40,000 ദിർഹം വരെ ശമ്പളമുള്ള 15 തസ്തികകൾ |
Dubai Government Jobs; ദുബൈ: ആരോഗ്യം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ പ്രവാസികൾക്ക് അവസരങ്ങളുടെ വാതിലുകൾ തുറന്ന് ദുബൈ സർക്കാർ. നൈപുണ്യ വികസനത്തിനും വളർന്നുവരുന്ന വ്യവസായങ്ങൾക്കും വേണ്ടിയുള്ള ധീരമായ നിക്ഷേപങ്ങളിലൂടെ, ദുബൈ സർക്കാർ മികച്ച ശമ്പളവും മികച്ച കരിയറും ദീർഘകാല തൊഴിൽ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.
ഭൂരിഭാഗം പ്രവാസികളും സ്വകാര്യ മേഖലയിലാണ് ജോലി നോക്കുന്നതെങ്കിലും സ്ഥിരത, ഉയർന്ന ശമ്പളം, മെച്ചപ്പെട്ട ആനുകൂല്യങ്ങൾ എന്നിവ കാരണം സർക്കാർ ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും ചെറുതല്ല. സർക്കാർ ജോലികളിൽ യുഎഇ പൗരന്മാർക്ക് മുൻഗണന ലഭിക്കുന്നുണ്ടെങ്കിലും, dubaicareers.ae എന്ന ഔദ്യോഗിക ജോബ് പോർട്ടൽ വഴി എല്ലാ രാജ്യക്കാർക്കും ചില തസ്തികകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
നിലവിൽ പ്രവാസികൾക്ക് ലഭ്യമായ 15 മികച്ച ദുബൈ സർക്കാർ ജോലികൾ:
സീനിയർ സ്പെഷ്യലിസ്റ്റ് – റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)വകുപ്പ്
ശമ്പളം: വ്യക്തമാക്കിയിട്ടില്ല
അവസാന തീയതി: ഒക്ടോബർ 31, 2025
ചീഫ് സ്പെഷ്യലിസ്റ്റ് – ദുബൈ സർക്കാർ ധനകാര്യ വകുപ്പ്
ശമ്പളം: 20,001–30,000 ദിർഹം
അവസാന തീയതി: സെപ്റ്റംബർ 27, 2025
സ്പെഷ്യലിസ്റ്റ് – ദുബൈ സർക്കാർ ധനകാര്യ വകുപ്പ്
ശമ്പളം: 20,001–30,000 ദിർഹംഅവസാന തീയതി: സെപ്റ്റംബർ 27, 2025
സീനിയർ ക്വാണ്ടിറ്റി സർവേയർ – റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)
ശമ്പളം: വ്യക്തമാക്കിയിട്ടില്ല
അവസാന തീയതി: സെപ്റ്റംബർ 30, 2025
ചീഫ് സ്പെഷ്യലിസ്റ്റ് – റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)
ശമ്പളം: വ്യക്തമാക്കിയിട്ടില്ല
അവസാന തീയതി: ഓഗസ്റ്റ് 31, 2025
സീനിയർ ഇന്റേണൽ ഓഡിറ്റർ – ദുബായ് കൾച്ചർ വകുപ്പ്
ശമ്പളം: 20,001–30,000 ദിർഹം
അവസാന തീയതി: ഓഗസ്റ്റ് 31, 2025
ഡിജിറ്റൽ കണ്ടന്റ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് – ദുബൈ കൾച്ചർ വകുപ്പ്
ശമ്പളം: 20,001–30,000 ദിർഹം
അവസാന തീയതി: ഓഗസ്റ്റ് 31, 2025
അറബിക്/ഇംഗ്ലീഷ് കോപ്പിറൈറ്റർ– ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റി
ശമ്പളം: 20,001–30,000 ദിർഹം
അവസാന തീയതി: തുടരുന്നു
സീനിയർ ഡാറ്റ അനാലിസിസ് സ്പെഷ്യലിസ്റ്റ് – ദുബൈ കൾച്ചർ വകുപ്പ്
ശമ്പളം: 20,001–30,000 ദിർഹം
അവസാന തീയതി: സെപ്റ്റംബർ 04, 2025
കോർപ്പറേറ്റ് എക്സലൻസ് സ്പെഷ്യലിസ്റ്റ് – ദുബൈ കൾച്ചർ വകുപ്പ്
ശമ്പളം: 20,001–30,000 ദിർഹം
അവസാന തീയതി: സെപ്റ്റംബർ 08, 2025
സെയിൽസ് എക്സിക്യൂട്ടീവ് – ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റി
ശമ്പളം: 10,001–20,000 ദിർഹം
അവസാന തീയതി: അപേക്ഷ സ്വീകരിക്കുന്നത് തുടരുന്നു
അക്കൗണ്ടന്റ് – ദുബൈ നിയമകാര്യ വകുപ്പ്
ശമ്പളം: വ്യക്തമാക്കിയിട്ടില്ല
അവസാന തീയതി: നവംബർ 11, 2025
ചൈൽഡ് കെയർ സൂപ്പർവൈസർ – ദുബൈ ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻവകുപ്പ്
ശമ്പളം: 10,000 ദിർഹം
അവസാന തീയതി: അപേക്ഷ സ്വീകരിക്കുന്നത് തുടരുന്നു
സ്ട്രാറ്റജിക് പ്ലാനിംഗ് സ്പെഷ്യലിസ്റ്റ് – ദുബൈ കൾച്ചർ വകുപ്പ്
ശമ്പളം: 30,001–40,000 ദിർഹം
അവസാന തീയതി: സെപ്റ്റംബർ 04, 2025
സീനിയർ ചീഫ് എഞ്ചിനീയർ – റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)
ശമ്പളം: വ്യക്തമാക്കിയിട്ടില്ല
അവസാന തീയതി: ഓഗസ്റ്റ് 28, 2025
AI, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നതിനാൽ വിദഗ്ധരായ പ്രവാസികൾക്ക് ദുബൈയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. dubaicareers.ae വഴി ഈ തസ്തികകൾക്ക് അപേക്ഷിക്കാം.
Comments (0)