Posted By Nazia Staff Editor Posted On

Virtual work visa:ദുബായിൽ സ്പോൺസറില്ലാതെയും ജോലി ചെയ്യാം; എങ്ങനെയെന്നല്ലേ? അറിയാം

Virtual work visa:യുഎഇ: ദുബായ് ആകർഷകമായ വാഗ്ദാനം നൽകുന്നു ഒരു വർഷത്തേക്ക് ദുബായിൽ താമസിച്ച് ജോലി ചെയ്യാൻ വ്യക്തികളെ അനുവദിക്കുന്ന വെർച്വൽ വർക്ക് വിസയാണ് നൽകുന്നത്. ഇത് സന്ദർശകർക്കും ഒപ്പം തൊഴിൽ അന്വേഷകർക്കും മികച്ച ഒരു സുവർണാവസരമാണ് നൽകുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്നവർക്ക് ദുബായുടെ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് അവരുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുന്നു.ദുബായ്ക്ക് പുറത്തുള്ള കമ്പനിയിൽ ജോലി ചെയ്യുന്നവരാണെകിൽ, ഒരു വർഷമെങ്കിലും കാലാവധിയുള്ള തൊഴിൽ കരാർ ഉണ്ടെങ്കിൽ, പ്രതിമാസം കുറഞ്ഞത് ഏകദേശം 12,855 ദിർഹം വരുമാനം ഒരു വർഷത്തേക്ക് യുഎഇയിൽ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് ഉണ്ടെകിൽ ഈ വിസയ്ക്കായി അപേക്ഷിക്കാം.

കൂടാതെ ഈ വിസയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് യുഎഇയിൽ ഒരു സ്പോൺസറുടെ ആവശ്യമില്ല എന്നതാണ്. വിസ ലഭിക്കുന്നവർക്ക് സ്വന്തം ചെലവിൽ ദുബായിൽ താമസിക്കാനും വീട്ടിലിരുന്നു കൊണ്ട് ജോലി ചെയ്യാനും സാധിക്കുന്നു. അതേസമയം ഒരു വർഷത്തേക്കാണ് യുഎഇ ഡിജിറ്റൽ നോമാഡ് വിസ അലെങ്കിൽ വെർച്വൽ വർക്ക് വിസ അവതരിപ്പിച്ചിരിക്കുന്നത്.

ഈ വിസയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് സ്പോൺസറുടെ ആവശ്യമില്ല എന്നതാണ്. വിസ ലഭിക്കുന്നവർക്ക് സ്വന്തം ചെലവിൽ ദുബായിൽ താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. കൂടാതെ പ്രാദേശിക സേവനങ്ങളായ ടെലികോം, ബാങ്കിംഗ്, യൂട്ടിലിറ്റീസ് എന്നിവ ഉപയോഗിക്കാനും സാധിക്കും.

കൂടാതെ ഈ വിസ ഉടമകൾക്ക് അവരുടെ കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാം. ഇത് കുടുംബമായി ദുബായിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ സൗകര്യമാണ് ഒരുക്കുന്നത്. ഒപ്പം തന്നെ ഒരു വർഷത്തിന് ശേഷം വിസ പുതുക്കാനും കഴിയും. ഈ വിസയ്ക്കായി വളരെ എളുപ്പത്തിൽ ഓൺലൈനായി അപേക്ഷിക്കാം.

അതിന് പാസ്‌പോർട്ട്, തൊഴിൽ കരാർ, വരുമാനം തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള ഒരു സാധുവായ പാസ്‌പോർട്ട് ആയിരിക്കണം, പാസ്‌പോർട്ട് സൈസ് ഫോട്ടോ,
3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് കാണിക്കുന്ന ഏറ്റവും പുതിയ പേസ്ലിപ്പ് എന്നിവയും ആവശ്യമായി വരാം.

ജിഡിആർഎഫ്എയുടെ ദുബായ് പോർട്ടലിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ അംഗീകരിച്ച ശേഷം ഏകദേശം 8,876 രൂപയാണ് ഫീസായി അടയ്‌ക്കേണ്ടത്. മറ്റ് ചെലവുകൾ ഉൾപ്പെടെ 53,377 രൂപ വരെ ആകെ ചെലവ് വന്നേക്കാമെന്നാണ് വിവരം. അപേക്ഷ അംഗീകരിച്ചാൽ എൻട്രി പെർമിറ്റ് ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *