
Emirates id in uae:പെട്രോൾ അടിക്കുന്നതു മുതൽ യാത്ര ചെയ്യുന്നതുവരെ നിരവധി കാര്യങ്ങൾ;അറിയാം എമിറേറ്റ്സ് ഐഡിയുടെ 8 ഉപയോഗങ്ങൾ
Emirates id in uae:വാട്ട്‌സ്ആപ്പ് വഴി ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : ദുബായിൽ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായത്
പ്രവാസികളെ ശ്രദ്ധിക്കുക; നിങ്ങൾ യാത്ര ചെയ്യുന്ന വിമാനത്തിൻ്റെ പ്രായം എങ്ങനെ പരിശോധിക്കാം

ഒമാനിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ യുഎഇയിൽ നിന്ന് പുറത്തുകടക്കാൻ എമിറേറ്റ്സ് ഐഡി കാണിക്കണം, അവിടെ വിസ ഓൺ അറൈവൽ ലഭിക്കും. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ യുഎഇ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി ഒരു യാത്രാ രേഖയായി ഉപയോഗിക്കാം. ജോർജിയ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ യാത്ര ചെയ്യുമ്പോൾ മറ്റ് യാത്രാ രേഖകൾക്കൊപ്പം എമിറേറ്റ്സ് ഐഡിയും ആവശ്യമാണ്.
യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് അപേക്ഷിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധമാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനും, വാടക കരാർ ഉണ്ടാക്കാനും, ട്രാഫിക് ഫൈൻ അടക്കാനും, മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനും എമിറേറ്റ്സ് ഐഡി ആവശ്യമാണ്. യുഎഇ പാസിനായി രജിസ്റ്റർ ചെയ്യാനും എമിരേറ്റ് ഐഡി വേണം. യുഎഇ പാസ് എന്നത് താമസക്കാർക്കും പൗരന്മാർക്കുമുള്ള ഔദ്യോഗിക ഡിജിറ്റൽ ഐഡൻ്റിറ്റിയാണ്. ഇത് ഉപയോഗിച്ച് യുഎഇ സർക്കാർ പ്ലാറ്റ്‌ഫോമുകളിൽ ലോഗിൻ ചെയ്യാൻ സാധിക്കും. അബുദാബി നാഷണൽ ഓയിൽ കമ്പനി പെട്രോൾ സ്റ്റേഷനുകളിൽ എമിറേറ്റ്സ് ഐഡി ഒരു പേയ്മെന്റ് രീതിയായി ഉപയോഗിക്കാം. ഇതിനായി എമിറേറ്റ്സ് ഐഡി ‘എഡിനോക് വാലറ്റി’ൽ ലിങ്ക് ചെയ്യണം.
എഡിനോക് വാലറ്റിൽ എമിറേറ്റ്സ് ഐഡി ലിങ്ക് ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:
– എഡിനോക് ഡിസ്ട്രിബ്യൂഷൻ ആപ്പ് ഡൗൺലോഡ് ചെയ്യുക
– ആപ്പ് തുറന്ന് ഹോംപേജിലെ ‘വാലറ്റ്’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
– നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി വഴി വെരിഫൈ ചെയ്യുക.
– നിങ്ങളുടെ വിവരങ്ങൾ നൽകുക – അതായത് മുഴുവൻ പേര്, എമിറേറ്റ്സ് ഐഡി, ഇമെയിൽ വിലാസം എന്നിവ നൽകുക.
– രജിസ്റ്റർ ചെയ്ത് ഒരു സുരക്ഷിത പിൻ ഉണ്ടാക്കുക.
– നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം ചേർക്കുക.
എമിറേറ്റ്സ് എൻബിഡി, എമിറേറ്റ്സ് ഇസ്ലാമിക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക് , അൽ ഹിലാൽ ബാങ്ക്, തുടങ്ങിയ ചില ബാങ്കുകൾ എടിഎം കാർഡിന് പകരം എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പണം പിൻവലിക്കാൻ അനുവദിക്കുന്നു. ഈ സേവനം ഉപയോഗിക്കുന്നതിന് ബാങ്കിൻ്റെ മൊബൈൽ ആപ്പ് ആവശ്യമാണ്. സേവനം ആക്ടിവേറ്റ് ചെയ്ത ശേഷം, എടിഎമ്മിൽ പോയി എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പണം പിൻവലിക്കാം. പണം നൽകുന്നതിന് മുമ്പ് നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കാൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും.
എമിറേറ്റ്സ് ഐഡി പുതുക്കുമ്പോൾ, നിങ്ങളുടെ ബാങ്കിലെയും ടെലികോം സേവനദാതാക്കളിലെയും കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ ഇത് സഹായിക്കും. മിക്ക ബാങ്കുകളും എസ്എംഎസ് വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടും. ഇത് മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, വെബ്സൈറ്റുകൾ, എടിഎമ്മുകൾ വഴിയോ ബാങ്കുമായി ബന്ധപ്പെട്ടോ ചെയ്യാവുന്നതാണ്.
Comments (0)