
ഹോർമുസ് കടലിടുക്ക് അടച്ചാലും യു എ ഇയിൽ എണ്ണവിതരണത്തിന് ബദൽ വഴിയുണ്ട്
2025 ജൂൺ മാസത്തിൽ ഇറാനും ഇസ്രായേലും തമ്മിൽ തുടങ്ങിയ സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്ക ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചാൽ ആഗോള ഊർജ്ജ സുരക്ഷ നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രധാന ബദൽ മാർഗ്ഗമായി UAEയുടെ എണ്ണ പൈപ്പ് ലൈൻ സൗകര്യങ്ങൾ ഉയർന്നുവരുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ ഭീഷണി മുഴക്കിയാൽ, UAEയുടെ ഈ പൈപ്പ് ലൈൻ വഴി എണ്ണ വിതരണം നടത്താനാകും. ഇത് എങ്ങനെ സാധ്യമാകുമെന്നും, ഇതിന്റെ പ്രാധാന്യം എന്തെല്ലാമാണെന്നും പരിശോധിക്കാം.
ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പാതകളിൽ ഒന്നാണ്. ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയാണ് ദിവസവും ഇതിലൂടെ കടന്നുപോകുന്നത്. ഇത് ആഗോള എണ്ണ ഉപഭോഗത്തിന്റെ 20% വരും. പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് ക്രൂഡ് ഓയിൽ കയറ്റി അയക്കുന്നതിനുള്ള ഏക കടൽ മാർഗം ഇതുതന്നെ.
അമേരിക്കയുടെ ഇറാനിയൻ ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിന് ശേഷം, ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് ഒരു നിർദ്ദേശം പാസാക്കി. എന്നാൽ അന്തിമ തീരുമാനം സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റേതാണ്. ഈ ഭീഷണി മൂലം എണ്ണവില കുതിച്ചുയർന്നു. സൂപ്പർ ടാങ്കറുകളുടെ ഷിപ്പിംഗ് നിരക്ക് ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി 60,000 ഡോളറായി ഉയർന്നു.
UAEയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്ലൈൻ ഒരു തന്ത്രപരമായ പരിഹാരമാണ്. ഈ പൈപ്പ്ലൈൻ UAEക്ക് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ തന്നെ എണ്ണകൊടുവാരാം. 48 ഇഞ്ച് വ്യാസമുള്ള ഈ പൈപ്പ്ലൈൻ 360 കിലോമീറ്റർ നീളത്തിൽ അബുദാബിയിലെ ഹബ്ഷാൻ എണ്ണപ്പാടങ്ങളിൽ നിന്ന് ഒമാൻ ഗൾഫിലെ ഫുജൈറ തുറമുഖത്തേക്ക് വ്യാപിച്ചു കിടക്കുന്നു. ഈ പൈപ്പ്ലൈനിലൂടെ പ്രതിദിനം 1.5 ദശലക്ഷം ബാരൽ എണ്ണ കൊണ്ടുപോകാൻ കഴിയും. ഇത് UAEയുടെ പ്രതിദിന ക്രൂഡ് ഓയിൽ കയറ്റുമതിയുടെ പകുതിയിലധികമാണ്. ഇത് 1.8 ദശലക്ഷം ബാരലായി ഉയർത്താൻ സാധിക്കും. ഇത് UAEയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ മുക്കാൽ ഭാഗത്തോളമാകും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va8H6PULdQefnzlFSh0v
Comments (0)