Posted By Nazia Staff Editor Posted On

expat dead in uae: വിമാനയാത്രക്കിടെ കുഴഞ്ഞുവീണു; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Exapt dead in uae; വിമാനയാത്രക്കിടെ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി യുവാവിന് ദാരുണാന്ത്യം. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് അഫ്‌സലാ(27)ണ് മ രി ച്ചത്.

Oplus_131072

ഇന്നലെ ചൊവ്വാഴ്‌ച ഉച്ചക്ക് ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം മുഹമ്മദ് അഫ്‌സലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുഹമ്മദ് അഫ്‌സൽ രണ്ട് മാസം മുമ്പാണ് അഫ്‌സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്‌സലിന് പനി ബാധിച്ചിരുന്നു. സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തിയെങ്കിലും ആരോഗ്യ സ്ഥിതി മെച്ചപ്പെടാഞ്ഞതിനാൽ ചികിത്സക്കായാണ് നാട്ടിലേക്ക് പോയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *