
Expat malayali dead: അവസാനമായി നാട്ടിൽ പോയത് 3 വർഷം മുമ്പ് ; ദുബായിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Expat malayali dead:ദുബൈ: കാസർകോട് പെരുമ്പള സ്വദേശിയും സന്തോഷ് നഗർ മാരയിലെ താമസക്കാരനുമായ അബ്ദുൽ സത്താർ (54) ദുബൈയിൽ നിര്യാതനായി. 30 വർഷമായി ജുമൈറയിലെ ഉമ്മു സുകൈനിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജ്യോലി ചെയ്തു വരികയായിരുന്നു.

താമസസ്ഥലത്ത് രാത്രി കിടന്നുറങ്ങിയ ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പിതാവ്: പരേതനായ സുലൈമാൻ. മാതാവ്: നഫീസ.
ഭാര്യ: ഷംസാദ്. മക്കൾ: മുഹമ്മദ് ഷഹാൻ, അബ്ദുല്ല, ഫാത്തിമ സന, ഷഹനാസ് മറിയം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമം പൂർത്തീകരിച്ചു വരികയാണെന്ന് ദുബൈ കെ.എം.സി.സി അറിയിച്ചു.

Comments (0)