Posted By greeshma venugopal Posted On

ഓരോ തെറ്റിനും 20,000 ദിർഹം വരെ പിഴ: യുഎഇ സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, സ്വദേശിവൽക്കരണ നിയമങ്ങൾ പാലിക്കാത്ത പക്ഷം കനത്ത പിഴകൾ അടയ്‌ക്കേണ്ടി വരുമെന്ന് അറിയിച്ചു. ജൂൺ 23 ന് പുറപ്പെടുവിച്ച തൊഴിൽ ബന്ധങ്ങളെക്കുറിച്ചുള്ള 2021ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33 അനുസരിച്ച് ഇത് രാജ്യത്തിന്റെ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമാണ് എന്നും അറിയിച്ചു,

ചില നിയമലംഘനങ്ങൾക്ക് ഓരോ ജീവനക്കാരനും 20,000 ദിർഹം വരെ ഭരണപരമായ പിഴ ചുമത്തും. കൂടാതെ എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നെസ് കൗൺസിൽ പിന്തുണയോടെ വർക്ക് പെർമിറ്റ് ലഭിച്ചിട്ടും ഒരു യുഎഇ പൗരൻ ജോലിയിൽ പ്രവേശിക്കാത്തത്, ജോലിയിൽ പ്രവേശിച്ചതിന് ശേഷം ജീവനക്കാരൻ സ്ഥിരമായി ഹാജരാകാതിരിക്കുന്നത്, കമ്പനിയെ അറിയിക്കാതെ ജീവനക്കാരൻ ജോലി നിർത്തുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നതായും വ്യക്തമാക്കി.

50 തിലധികമോ ജീവനക്കാരുള്ള കമ്പനികൾ 2026 അവസാനത്തോടെ 10% സ്വദേശിവൽക്കരണം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും 2% വർധനവ് നിർബന്ധമാണ്. 2024 മുതൽ, 20-നും 49-നും ഇടയിൽ ജീവനക്കാരുള്ള ചില പ്രത്യേക മേഖലകളിലെ കമ്പനികളോടും സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ പാലിക്കാൻ നിർദേശിച്ചു,

കൂടാതെ ജൂൺ 30 നകം 50 തിലധികമോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ വൈദഗ്ധ്യമുള്ള ജോലികളിൽ യുഎഇ പൗരന്മാരുടെ എണ്ണം കുറഞ്ഞത് 1% വർധിപ്പിക്കാൻ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ സമയപരിധി ഇപ്പോൾ അടുത്തിരിക്കുകയാണ്. അതേസമയം നിയമിക്കാത്ത ഓരോ എമിറാത്തിക്കും ഓരോ മാസവും 8,000 ദിർഹം പിഴ ചുമത്തും. ഈ പിഴത്തുക ഓരോ വർഷവും 1,000 ദിർഹം വീതം വർധിച്ച് 2026 വരെ തുടരും. ഉദാഹരണത്തിന് 2024 ൽ ഒരു എമിറാത്തിയെ നിയമിക്കാത്തതിന് 96,000 ദിർഹമാണ് പിഴ. 2025-ൽ രണ്ട് എമിറാത്തികളെ നിയമിക്കാത്തതിന് ഇത് 108,000 ദിർഹമായി വർധിക്കും.

അതേസമയം നിയമിക്കാത്ത ഓരോ എമിറാത്തിക്കും ഓരോ മാസവും 8,000 ദിർഹം പിഴ ചുമത്തും. ഈ പിഴത്തുക ഓരോ വർഷവും 1,000 ദിർഹം വീതം വർധിച്ച് 2026 വരെ തുടരും. ഉദാഹരണത്തിന് 2024 ൽ ഒരു എമിറാത്തിയെ നിയമിക്കാത്തതിന് 96,000 ദിർഹമാണ് പിഴ. 2025-ൽ രണ്ട് എമിറാത്തികളെ നിയമിക്കാത്തതിന് ഇത് 108,000 ദിർഹമായി വർധിക്കും.

ജൂലൈ 1 മുതൽ യുഎഇയിലെ കമ്പനികൾ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മന്ത്രാലയം കർശനമായ പരിശോധനകൾ ആരംഭിക്കും. പുതുതായി നിയമിക്കപ്പെടുന്ന എമിറാത്തി ജീവനക്കാർ രാജ്യത്തെ സോഷ്യൽ ഇൻഷുറൻസ് ഫണ്ടുകളിലൊന്നിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർക്ക് പതിവായി വിഹിതം നൽകുന്നുണ്ടെന്നും മന്ത്രാലയം ഉറപ്പാക്കും.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *