യുഎഇയിൽ ഇന്നും നാളെയും മൂടൽമഞ്ഞിന് സാധ്യത

യുഎഇയുടെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഈ സമയം ഈർപ്പം കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, ഇന്ന് രാവിലെ 9 വരെ രാജ്യത്ത് മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. ദൂരക്കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ന് പൊതുവേ കാലാവസ്ഥ ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. ഉച്ചയ്ക്ക് ശേഷം കിഴക്കൻ പ്രദേശങ്ങളിൽ ആകാശത്ത് മേഘങ്ങൾ കണ്ടേക്കാം. കാറ്റ് നേരിയതോ മിതമായതോ ചിലപ്പോൾ ശക്തിയേറിയതോ ആയേക്കാം. കാറ്റിന്റെ വേഗം 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും, കൂടിയത് 35 കിലോ മീറ്റർ വരെയും. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് നീങ്ങിയില്ലെങ്കിൽ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാൽ യാത്രയ്ക്ക് മുൻപ് കാലാവസ്ഥാ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു. . https://www.nerviotech.com

ഇന്നത്തെ താപനില:

അബുദാബി: 28 ഡിഗ്രി സെൽഷ്യസ് മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ.
ദുബായ്: 29 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ.
ഷാർജ: 27 ഡിഗ്രി സെൽഷ്യസ് മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version