
uae cyber fraud: യുഎഇയിലെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
Uae cyber fraud:ദുബൈ: യുഎഇയിലെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് ഇന്ത്യയില്‍നിന്ന് പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് കോള്‍ സെന്ററുകള്‍ സജീവമാണെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, നോയിഡയില്‍ രണ്ടും ജയ്പൂരില്‍ ഒന്നുമായി മൂന്ന് തട്ടിപ്പ് കേന്ദ്രങ്ങളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ദുബൈ ആസ്ഥാനമായുള്ള ഫോറിന് എക്സ്ചേഞ്ച് സ്ഥാപനമെന്ന പേര് ഉപയോഗിച്ചാണ് ഇവര്‍ നിക്ഷേപകരെ കബളിപ്പിക്കുന്നത്.

തട്ടിപ്പ് സംഘം യുഎഇ നമ്പറുകള്‍ (+971) ഉപയോഗിച്ചാണ് കോളുകള്‍ നടത്തുന്നത്. സംശയം തോന്നാത്ത വിധത്തില്‍ സംസാരിക്കാന്‍ പരിശീലനം ലഭിച്ച ഏജന്റുമാരാണ് ഇതിന് പിന്നില്‍. ഓരോ കേന്ദ്രത്തിലും 50 മുതല്‍ 100 വരെ ഏജന്റുമാര്‍ രാവിലെ 8 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കുന്നു. കോളുകളുടെ എണ്ണത്തിനനുസരിച്ചാണ് ഇവര്‍ക്ക് പ്രതിഫലം ലഭിക്കുന്നത്.
തട്ടിപ്പ് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ രണ്ടുപേര്‍ വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് കബളിപ്പിക്കലിനെ സംബന്ധിച്ച വിവരം വെളിപ്പെട്ടത്. നിരവധി പേര് തട്ടിപ്പിനിരയായതിനെ തുടര്‍ന്നാണ് തങ്ങള്‍ ജോലി ഉപേക്ഷിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. ഇനിയും നൂറുകണക്കിന് പേര് ഇരകളുടെ പട്ടികയിലുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.
യുഎഇയിലെ സ്ഥലങ്ങളെയും മറ്റ് വിശദാംശങ്ങളെയും കുറിച്ച് സംസാരിച്ച് വിശ്വാസ്യത നേടാനാണ് ഏജന്റുമാര്‍ ശ്രമിക്കുന്നത്. യുഎഇയില്‍നിന്നാണ് കോള്‍ വരുന്നതെന്ന് തോന്നിപ്പിക്കുന്നതിനാല്‍, +971 നമ്പര്‍ കാണുമ്പോള്‍ ആളുകള്‍ സംശയമില്ലാതെ കോള്‍ എടുക്കുന്നു. യുഎഇ നിവാസികളോട് ഇത്തരം കോളുകള്‍ ലരുമ്പോള്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
Comments (0)