
Food Menu in airline: ഇനിമുതല്‍ ഈ നാടന്‍ രുചികള്‍ആസ്വദിക്കാം: തലശ്ശേരി ബിരിയാണി മുതല്‍ ചെട്ടിനാട് പനീര്‍ വരെ; നാടന്‍രുചികള്‍ മെനുവില്‍ ഉള്‍പ്പെടുത്തി എയർലൈൻ
Food Menu in airline: ദുബൈ: തലശ്ശേരി ബിരിയാണി മുതല്‍ ചെട്ടിനാട് പനീര്‍ വരെയുള്ള നാടന്‍രുചികള്‍ മെനുവില്‍ ഉള്‍പ്പെടുത്തി യുഎഇയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ്. എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഇനിമുതല്‍ ഈ നാടന്‍ രുചികള്‍ ആസ്വദിക്കാം.

ഡിന്നര്‍ വിഭാഗത്തിലാണ് തലശ്ശേരി ബിരിയാണിയും കുക്കുംമ്പര്‍ റൈത്തയും ചെട്ടിനാട് പനീറും ഉള്‍പ്പെടുത്തിയത്. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സെക്ടറുകളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഈ നാടന്‍ രുചികള്‍ ആസ്വദിച്ച് പറക്കാം.
തലശ്ശേരിയുടെ നാടന്‍ രുചിയെ ആഗോളപ്പെരുമയിലേക്ക് ഉയര്‍ത്തിയ എമിറേറ്റ്‌സിന് നന്ദി പറഞ്ഞ് തലശ്ശേരിക്കാരും മലയാളീ പ്രവാസികളും രംഗത്തെത്തി. തലശ്ശേരി ബിരിയാണിയുടെ പ്രശ്‌സതി വര്‍ധിച്ചതോടെ തലശ്ശേരി ബിരിയാണി പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ജീരകശാല അരിയുടെ കയറ്റുമതിയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു.
ഒരു മാസം മുമ്പ് വെറും 120 രൂപയായിരുന്നു ജീരകശാല അരിക്ക് ഇപ്പോള്‍ വില 183 രൂപയാണ്. ഒരു മാസം കൊണ്ട് വര്‍ധിച്ചത് 63 രൂപ. നാട്ടില്‍ കല്യാണ സീസണ്‍ തുടങ്ങിയതോടെ അരിയുടെ വില കുത്തനെ ഉയരുകയായിരുന്നു. അരിയുടെ വില 182 നില്‍ക്കില്ലെന്നാണ് വ്യപാരികള്‍ പറയുന്നത്. ആദ്യ കാലത്ത് തലശ്ശേരിയില്‍ ഉണ്ടാക്കുന്ന തലശ്ശേരി ബിരിയാണി മാത്രമായിരുന്നു ജീരകശാല അരികൊണ്ട് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇന്ന് തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്ന മിക്കവരും ജീരകശാല അരിയാണ് ഉപയോഗിക്കുന്നത്.
Comments (0)