
Taxi fares to increase;യുഎഇയിൽ ടാക്സി നിരക്ക് വർദ്ധിക്കും; കാരണം ഇതാണ്; പുതിയ നിരക്കുകൾ ഇങ്ങനെ
Taxi fares to increase:യുഎഇയിൽ പെട്രോൾ, ഡീസൽ വില ജൂലൈയിൽ ഉയരുമെന്നതിനാൽ അജ്മാനിൽ ടാക്സി നിരക്കുകളും ജൂലൈയിൽ വർദ്ധിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
ഇതനുസരിച്ച് കിലോമീറ്ററിന് 1.74 ദിർഹത്തിൽ നിന്ന് 1.76 ദിർഹമായി താരിഫ് ഉയരുമെന്ന് അതോറിറ്റി പറഞ്ഞു. ഇന്ന് ജൂൺ 30 അർദ്ധരാതി കഴിഞ്ഞ് ഈ നിരക്ക് പ്രാബല്യത്തിൽ വരും.

യുഎഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് ജൂണിലെ 2.58 ദിർഹത്തിൽ നിന്ന് ജൂലൈയിൽ 2.70 ദിർഹമായിരിക്കും. (കഴിഞ്ഞ മാസത്തേക്കാൾ 12 ഫിൽസിന്റെ വർദ്ധനവ് ), സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ജൂണിലെ 2.47 ദിർഹത്തിൽ നിന്ന് ജൂലൈയിൽ 2.58 ദിർഹമായിരിക്കും. (കഴിഞ്ഞ മാസത്തേക്കാൾ 11 ഫിൽസിന്റെ വർദ്ധനവ് ), ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ജൂണിലെ 2.39 ദിർഹത്തിൽ നിന്ന് ജൂലൈയിൽ 2.51 ദിർഹമായിരിക്കും. (കഴിഞ്ഞ മാസത്തേക്കാൾ 12 ഫിൽസിന്റെ വർദ്ധനവ് ), ഡീസൽ ലിറ്ററിന് ജൂണിലെ 2.45 ദിർഹത്തിൽ നിന്ന് ജൂലൈയിൽ 2.63 ദിർഹമായിരിക്കും. (കഴിഞ്ഞ മാസത്തേക്കാൾ 18 ഫിൽസിന്റെ വർദ്ധനവ് )
Comments (0)