Posted By greeshma venugopal Posted On

സർക്കാർ ട്രാൻസ്ഫോർമറുകളും ഇലക്ട്രിക്കൽ കേബിളുകളും മോഷ്ട്ടിച്ചു ; ഇന്ത്യക്കാരുൾപ്പെടുന്ന സംഘം പിടിയിൽ

കുവൈറ്റ് സിറ്റി ആഭ്യന്തര മന്ത്രാലയം, ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വഴി, സർക്കാർ ട്രാൻസ്ഫോർമറുകളും ഇലക്ട്രിക്കൽ കേബിളുകളും ആസൂത്രിതമായി മോഷ്ടിക്കുന്ന സംഘം പിടിയിൽ. ആഴ്ചകളോളം നീണ്ട സൂക്ഷ്മ നിരീക്ഷണത്തിനും വിപുലമായ അന്വേഷണങ്ങൾക്കും ശേഷമാണ് ജാബർ അൽ-അഹമ്മദ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ ഡിറ്റക്ടീവുകൾ പ്രതികളെ കണ്ടെത്തിയതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ – ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഓഗസ്റ്റ് 25 തിങ്കളാഴ്ച ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് മോഷ്ടിച്ച സർക്കാർ കേബിളുകൾ കൊണ്ടുപോയി സൂക്ഷിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. പ്രധാന പ്രതിയെ ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടി. മോഷ്ടിച്ച വസ്തുക്കൾ ഇയാളുടെ കൈവശം നിന്ന് പിടിച്ചെടുത്തു.
കൂടുതൽ അന്വേഷണത്തിൽ ബംഗ്ലാദേശികളും ഇന്ത്യക്കാരും ഉൾപ്പെടുന്ന നിരവധി കൂട്ടാളികളെ അറസ്റ്റ് ചെയ്തു.

മോഷണങ്ങളിലും കേബിളുകൾ വീണ്ടും വിൽക്കുന്നതിലും തങ്ങൾക്ക് പങ്കുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. മോഷ്ടിച്ച കേബിളുകൾ സൂക്ഷിക്കാൻ ഉപയോഗിച്ച സ്വത്തിന്റെ ഉടമസ്ഥതയിലുള്ള അസീസ് ഉബൈദ് റാഷിദ് അൽ-മുതൈരി എന്ന കുവൈറ്റ് പൗരന്റെ അറിവോടെയും പങ്കാളിത്തത്തോടെയുമാണ് ഈ ഓപ്പറേഷൻ നടന്നത്. കുറ്റകൃത്യങ്ങളിൽ തന്റെ പങ്ക് അൽ-മുതൈരി സമ്മതിച്ചു. ലാഭം ഇവർ പങ്കിട്ടെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *