
നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സർക്കാർ ജീവനക്കാരെ സംരക്ഷിക്കും ; ധനമന്ത്രി
ദുബായ് : ഭരണപരവും സാമ്പത്തികപരവുമായ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സർക്കാർ ജീവനക്കാരെ സംരക്ഷിക്കാൻ പുതിയ തീരുമാനം പുറപ്പെടുവിച്ചു. ദുബായ് ഒന്നാം ഉപ ഭരണാധികാരിയും സാമ്പത്തിക മന്ത്രിയും ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഇത്തരത്തിൽ രഹസ്യ റിപ്പോർട്ടുകൾ നൽകുന്ന ജീവനക്കാരെ വിസിൽബ്ലോവർ എന്നാണ് അറിയപ്പെടുന്നത്. https://www.nerviotech.com
ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട 2018-ലെ നാലാം നിയമം അനുസരിച്ചാണ് പുതിയ തീരുമാനം. എമിറേറ്റിന്റെ സാമ്പത്തിക സമഗ്രത ഉയർത്തിപ്പിടിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സമ്മർദങ്ങൾക്ക് വിധേയമാകാതെ സത്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് ജീവനക്കാരെ പ്രാപ്തരാക്കുന്നതിലൂടെ നിയമലംഘനങ്ങൾക്കെതിരേ ഫലപ്രദമായ നടപടികൾ സ്വീകരിക്കും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
Comments (0)