
യു എ യുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴ എത്തും ; വാഹനമൊടിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ്
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ യുഎഇ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. അൽ ഐൻ മേഖലയിലെയും അൽ ദഫ്ര മേഖലയിലെയും വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ പരിഷ്കരിച്ച വേഗത പരിധി പാലിക്കാനും താഴ്വരകൾ ഒഴിവാക്കാനും പ്രഥമശുശ്രൂഷ കിറ്റുകൾ കൊണ്ടുപോകാനും നിർദേശിച്ചിട്ടുണ്ട്
വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും താഴ്വാര പാതകൾ ഒഴിവാക്കാനും വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചിട്ടുണ്ട്. അൽ ഐനിന് ചുറ്റും മഴയ്ക്ക് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ എൻസിഎം നൽകിയിട്ടുണ്ട്. അൽ-നൗദ്, അൽ-ബവാദി റോഡ്, അൽ-ഐൻ സിറ്റിയിലെ കോർപ്പറേറ്റ് കാംപ് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുന്നതിന്റെ വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.


Comments (0)