Posted By Nazia Staff Editor Posted On

job fair in uae; ജോലി അന്വേഷിക്കുന്നവർക്ക് യുഎഇയിൽ ഇതാ വൻ അവസരം;ആദ്യ മേളയുമായി യുഎഇയുടെ ദേശീയ വിമാനക്കമ്പനി

Job fair in uae; അബുദാബി: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് ആദ്യമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. കുറ്റ്‌വാട്ടി 2025 എന്ന പേരിൽ എമിറാത്തികൾക്കായി സംഘടിപ്പിക്കുന്ന മേള മേയ് 22 ആണ് നടക്കുന്നത്. അബുദാബിയിലെ യാസ് കോൺഫറൻസ് സെന്ററിൽ മേയ് 22ന് ഉച്ചയ്ക്ക് രണ്ട് മണിമുതൽ വൈകിട്ട് ആറുമണിവരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഏവിയേഷൻ മേഖലയിൽ തൊഴിൽ, ഉന്നത വ്യക്തികളുമായി സംവദിക്കാനുള്ള അവസരം, ഇത്തിഹാദിന്റെ തൊഴിൽ സാഹചര്യങ്ങൾ അനുഭവിക്കാനും മനസിലാക്കാനുമുള്ള അവസരം എന്നിവയാണ് മേള മുന്നോട്ട് വയ്ക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. മേളയിൽ ആറ് പ്രോഗ്രാമുകളാണ് ഉണ്ടാവുക. അഞ്ച് വർഷത്തിനിടെ ആയിരത്തിലധികം പേ‌ർക്ക് ജോലി നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഇത്തിഹാദ് എയർവേസ് വ്യക്തമാക്കി.

കേഡറ്റ് പൈലറ്റ് പ്രോഗ്രാം: അബുദാബിയിലും സ്‌പെയിനിലുമായി രണ്ട് വർഷത്തെ ക്ളാസ് റൂം തീയറി ക്ളാസും ഫ്ളൈറ്റ് ട്രെയിനിംഗും. പൈലറ്റാകാൻ ആഗ്രഹിക്കുന്നവർക്ക് അടിസ്ഥാന അറിവുകളും അന്താരാഷ്ട്ര അനുഭവവും നൽകുന്നു. കേഡറ്റ് ടെക്‌നീഷ്യൻ പ്രോഗ്രാം: ലൈസൻസ്‌ഡ് എയർക്രാഫ്റ്റ് ടെക്‌നീഷ്യനാകാനുള്ള പരിശീലനം. അക്കാദമിക് ട്രെയിനിംഗ്, ജിസിഎഎ മൊഡ്യൂൾ പരീക്ഷകൾ, പ്രാക്‌ടിക്കൽ വർക്കുകൾ എന്നിവയിലൂടെ കാറ്റഗറി എ എയർക്രാഫ്റ്റ് മെയിന്റനൻസ് ലൈസൻസ് ക്വാളിഫിക്കേഷൻ നേടാൻ സഹായിക്കുന്നു. എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാം: വിമാനത്താവളത്തിലെ ഗ്രൗണ്ട് പ്രവർത്തനങ്ങളെക്കുറിച്ച് പ്രാദേശികമായും അന്തർദേശീയമായും സമഗ്രമായ എക്സ്പോഷർ വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര പ്ളെയിസ്‌മെന്റുകൾക്കുള്ള അവസരം. ബേഡായതി പ്രോഗ്രാം: ഫ്രഷർമാരായ എമിറാത്തി ബിരുദധാരികൾക്കായുള്ള ട്രെയിനിംഗ് പ്രോഗ്രാം. വിവിധ വ്യോമയാന പ്രവർത്തനങ്ങളിൽ അറിവ് നൽകുന്നു. നാഫിസ് പോലുള്ള ദേശീയ പദ്ധതികളുമായി ചേർന്ന് പ്രവർത്തിക്കുന്നു. മൂല്യാധിഷ്ഠിത വ്യവസായ അനുഭവം നൽകുന്നു. എംബിഎ ഫ്യൂച്ചർ ലീഡർ പ്രോഗ്രാം: എയർലൈനിന്റെ പ്രധാന പ്രവർത്തനങ്ങളിൽ പരിചയം നൽകുന്ന ലീഡർഷിപ്പ് പ്രോഗ്രാം. എമിറാത്തി പ്രൊഫഷണലുകൾക്ക് സീനിയർ ലീഡർമാരുടെ മെന്റർഷിപ്പോടെ പ്രവർത്തിക്കാൻ അവസരം. എമേർജിംഗ് ടാലന്റ് പ്രോഗ്രാം: ഒന്നുമുതൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള എമിറാത്തികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രോഗ്രാം ഇന്നൊവേഷൻ, ഡിജിറ്റൽ, ഫിനാൻസ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിൽ എൻട്രി ലെവൽ റോളുകൾ വാഗ്ദാനം ചെയ്യുന്നു.

1 uae dirham in indian rupees പരിശോധിക്കാം യുഎ ഇ ലെ ഇന്നത്തെ വിനിമയ നിരക്ക്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *