
ഇന്ത്യ -ഖത്തർ വ്യാപാര ബന്ധം 2030-ഓടെ ഇരട്ടിയാകും : ഇന്ത്യൻ അംബാസിഡർ
2030 ആകുമ്പോഴേക്കും ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിന് രണ്ടു രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുല്‍ പറഞ്ഞു.നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 14 ബില്യൺ ഡോളറാണ്. ഖത്തർ പ്രധാനമായും ഇന്ത്യയിലേക്ക് എൽഎൻജി, എൽപിജി, പെട്രോകെമിക്കൽസ് എന്നിവയാണ് കയറ്റുമതി ചെയ്യുന്നത്, അതേസമയം ഇന്ത്യ ഇലക്ട്രോണിക്സ്, ഭക്ഷ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, നിർമ്മിത ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കുകയാണ്.
ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ കാരണം വ്യാപാരത്തിലെ വിടവ് സ്വാഭാവികമാണെന്നും, എന്നാൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നതിന് കൂടുതൽ അവസരങ്ങൾ കാണുന്നുവെന്നും അംബാസഡർ വിശദീകരിച്ചു. ഖത്തർ ഇന്ത്യയിൽ ഇതിനകം ഏകദേശം 10 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഉടൻ ഇന്ത്യയിൽ ഒരു ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം നിക്ഷേപങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞു.
പുരോഗതിക്ക് സമയമെടുത്തേക്കുമെങ്കിലും ഇപ്പോൾ മുന്നോട്ടു പോകുന്നത് പോസിറ്റീവ് ആണെന്നും ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാര ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അംബാസഡർ വിപുല്‍ പറഞ്ഞു
Comments (0)