Posted By Nazia Staff Editor Posted On

Job vacancy in uae:ദുബായിൽ സർക്കാർ ജോലി നേടാം,​ വൻ അവസരം,​ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Job vacancy in uae:ദുബായിൽ സർക്കാർ ജോലി നേടാൻ സുവർണാവസരം. ദുബായ് സർക്കാരിന് കീഴിലുള്ള ദുബായ് റോഡ്സ് ആൻജ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ)​ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.എ.ഇ പൗരൻമാർക്കും പ്രവാസികൾ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. ദുബായ് നഗരത്തിലെ റോഡുകൾ,​ മെട്രോ,​ ബസുകൾ,​ ട്രാമുകൾ,​ മറൈൻ ഗതാഗാതം എന്നിവ ആർ.ടി.എയാണ് കൈകാര്യം ചെയ്യുന്നത്. മാനേജിരിയൽ,​ സ്പെഷ്യലിസ്റ്റ്,​ ടെക്നിക്കൽ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 203ഓടെ 25 ശതമാനം ഓട്ടോണമസ് മൊബിലിറ്റി കൈവരിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി സ്മാർ‌ട്ട് മൊബിലിറ്റി സൊല്യൂഷനുകളിലേക്കായിരിക്കും പുതിയ നിയമനങ്ങൾ.

ഡ്രാഫ്റ്റ്സ്മാൻ

എഞ്ചിനീയറിംഗ് ഡ്രോയിംഗിൽ ഡിപ്ലോമ ഉള്ള എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. യുഎഇ പൗരന്മാർക്ക് മുൻഗണന നൽകും. ട്രാഫിക്ക് വകുപ്പിന് കീഴിലാമ് ഈ നിയമനം നടത്തുന്നത്.

ഡ്രാഫ്റ്റ്സ്മാൻ

എഞ്ചിനീയറിംഗ് ഡ്രോയിംഗിൽ ഡിപ്ലോമ ഉള്ള എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. യുഎഇ പൗരന്മാർക്ക് മുൻഗണന നൽകും. ട്രാഫിക്ക് വകുപ്പിന് കീഴിലാമ് ഈ നിയമനം നടത്തുന്നത്.

സീനിയർ സ്‌പെഷ്യലിസ്റ്റ്: എന്റർപ്രൈസ് കമാൻഡ് & കൺട്രോൾ സെന്റർ ഓപ്പറേഷൻസ്

ഗതാഗത എൻജിനീയറിംഗിലോ കമ്പ്യൂട്ടർ സയൻസിലോ ബാച്ചിലേഴ്സ് അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ആറ് മുതൽ എട്ട് വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സംയോജിത മൊബിലിറ്റി, ക്രൈസിസ് മാനേജ്‌മെന്റ് സിസ്റ്റങ്ങളുടെ മേൽനോട്ടം എന്നിവ ഈ തസ്തികയുടെ ഉത്തരവാദിത്തത്തിൽ ഉൾപ്പെടുന്നു

ചീഫ് സ്‌പെഷ്യലിസ്റ്റ്

ഗതാഗത ആസൂത്രണത്തിലോ ട്രാഫിക് എൻജിനീയറിംഗിലോ മാസ്റ്റേഴ്സ് ബിരുദവും കുറഞ്ഞത് 9 വർഷത്തെ പരിചയവും. ഗതാഗത മോഡലിംഗിലും നഗര മൊബിലിറ്റി അനലിറ്റിക്സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്റർപ്രൈസ് കമാൻഡ് & കൺട്രോൾ വകുപ്പിന് കീഴിലായിരിക്കും നിയമനം.

സീനിയർ ചീഫ് എൻജിനീയർ

സിവിൽ എഞ്ചിനീയറിംഗിലോ നഗര ആസൂത്രണത്തിലോ 11+ വർഷത്തെ പരിചയമുള്ള ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നയ വികസനവും ഗതാഗത സംവിധാന ആസൂത്രണവും ജോലിയിൽ ഉൾപ്പെടുന്നു.

സീനിയർ, ചീഫ് സ്‌പെഷ്യലിസ്റ്റുകൾ ടാലന്റ് പ്ലാനിംഗ് ആൻഡ് അക്വിസിഷൻ

ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഡെവലപ്‌മെന്റ് വകുപ്പിന് കീഴിലായിരിക്കും നിയമനം. എമിറേറ്റൈസേഷനിലും വർക്ക്‌ഫോഴ്സ് പ്ലാനിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ് അല്ലെങ്കിൽ എച്ച്ആറിൽ ബിരുദവും 11 വർഷം വരെ പരിചയവും ആവശ്യമാണ്.

സ്റ്റുഡിയോ ഡയറക്ടർ : മീഡിയ കമ്മ്യൂണിക്കേഷൻ

മാർക്കറ്റിംഗ് & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലായിരിക്കും നിയമനം. മീഡിയ പ്രൊഡക്ഷൻ ബിരുദവും 11 വർഷത്തെ പരിചയവും ആവശ്യമാണ്. വീഡിയോ പ്രൊഡക്ഷൻ കൈകാര്യം ചെയ്യലും പോസ്റ്റ്‌പ്രൊഡക്ഷൻ എഡിറ്റിംഗും ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു

.സീനിയർ സ്‌പെഷ്യലിസ്റ്റ് : ഡിജിറ്റൽ മാർക്കറ്റിംഗ്

മാർക്കറ്റിംഗ് & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ കീഴിലായിരിക്കും നിയമനം. 8 വർഷം മാർക്കറ്റിംഗിൽ പരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഡിജിറ്റൽ കാമ്പെയ്നുകൾ നടത്തലും എസ്ഇഒ അല്ലെങ്കിൽ എസ്ഇഎം തന്ത്രങ്ങളും പ്രധാന ചുമതലകളിൽ ഉൾപ്പെടുന്നു.

അതേസമയം തസ്തികകളുടെ ശമ്പള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല, അപേക്ഷിക്കേണ്ട അവസാന തീയതികൾ ജോലിയെ ആശ്രയിച്ച് വ്യത്യാസപ്പെടും. എല്ലാ ഒഴിവുകളുടേയും വിശദാംശങ്ങൾ ആർ ടി എയുടെ ഔദ്യോഗിക കരിയർ പേജിൽ ലഭ്യമാണ്.

https://jobs.dubaicareers.ae/careersection/eyov4z5qhfjnsykw9q149t4es7/jobsearch.ftl?lang=en

https://www.pravasiinformation.com/union-coop-announces-2-new-branch-in-dub

Comments (0)

Leave a Reply

Your email address will not be published. Required fields are marked *