
job vacancy in uae:രണ്ടര ലക്ഷംവരെ മാസശമ്പളം, നികുതി ഇല്ല, സൗജന്യ താമസം; ഒന്നല്ല, നാല് വിമാനക്കമ്പനികൾ നിങ്ങളെ തേടുന്നു
job vacancy in uae;അബുദാബി: വ്യോമമേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് വൻ അവസരങ്ങളുമായി യുഎഇ എയർലൈനുകൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയാണ് കമ്പനികൾ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ആഴ്ചതോറുമുള്ള റിക്രൂട്ട്മെന്റാണ് എമിറേറ്റ്സ് നടത്തുന്നത്. അപേക്ഷ നൽകുന്നവരെ റിക്രൂട്ട്മെന്റിനായി ക്ഷണിക്കുന്ന രീതിയാണ് കമ്പനി അവലംബിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി ഓൺലൈനായി അപേക്ഷ നൽകണമെന്നാണ് സൈറ്റിൽ അറിയിക്കുന്നത്.
ഒഴിവുകൾ:
മെയിന്റനൻസ് ടെക്നീഷ്യൻ
ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് അഡ്വൈസർ
എയർപോർട്ട് സർവീസ് ഏജന്റ്
ബിസിനസ് സപ്പോർട്ട് ഓഫീസർ
പോർട്ടർ
സെയിൽസ് സപ്പോർട്ട് ഏജന്റ്
പൈലറ്റ്
എമിറേറ്റ്സ് ക്യാബിൻ ക്രൂവിന് 4,430 ദിർഹമാണ് അടിസ്ഥാന പ്രതിമാസ ശമ്പളം. പറക്കൽ ശമ്പളം കൂടി ചേർത്ത് മൊത്തം പ്രതിമാസ വരുമാനം കുറഞ്ഞത് 10,000 ദിർഹം ( 2,34,565 രൂപ) മുതൽ 12,000 ദിർഹം (2,81,478) വരെയാണ്. നികുതി രഹിത ശമ്പളമാണ്. സൗജന്യ താമസ, ഗതാഗത സൗകര്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഇത്തിഹാദ്
ഒഴിവുകൾ:
ക്യാബിൻ ക്രൂ
പൈലറ്റ്
ക്യാപ്ടൻ
സെയിൽസ് ഓഫീസർ
എയർ അറേബ്യ
ക്യാബിൻ ക്രൂ
പൈലറ്റ്
ഗ്രൗണ്ട് ഓപ്പറേഷൻസ്
എഞ്ചിനീയർ
ഫ്ളൈദുബായ്
കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്ന വിമാനക്കമ്പനിയായ ഫ്ലൈദുബായിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാനാണ് ഉദ്യോഗാർത്ഥികളോട് നിർദേശിച്ചിരിക്കുന്നത്.
Comments (0)