
കുവൈറ്റിൽ നാളെ മുതൽ തിരക്കുള്ള സമയങ്ങളിൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് വിലക്ക്
കുവൈറ്റ് സിറ്റി : തിരക്കേറിയ സമയങ്ങളിൽ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ട്രക്കുകൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു. തീരുമാനം 2025 സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെ പ്രാബല്യത്തിൽ വരും. പ്രാദേശിക സമയം രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയും നിരോധനം ബാധകമാകുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ 2026 ജൂൺ 15 മുതൽ 2026 ഓഗസ്റ്റ് 31 നും ഇടയിൽ ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയുള്ള സമയത്തും നിയന്ത്രണം ഉണ്ടാകുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്വ്യക്തമാക്കി. ഗതാഗതം നിയന്ത്രിക്കുക, തിരക്ക് കുറയ്ക്കുക, റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് മന്ത്രാലയം പറഞ്ഞു. നിയമപരമായ ഉത്തരവാദിത്തം നിറവേറ്റാൻ ട്രക്ക് ഡ്രൈവർമാർ നിയുക്ത സമയക്രമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)