Posted By greeshma venugopal Posted On

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ (എച്ച്‌ഐഎ) മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരനാണ് ഖത്തര്‍ കസ്റ്റംസിന്റെ പിടിയിലായത്. സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത വസ്തു കണ്ടെത്തിയത്. 520 ഗ്രാം ഭാരമുള്ള 13 ഹെറോയിന്‍ പൊതികള്‍ ഇയാളില്‍ നിന്നും പിടികൂടി.

പ്രത്യേക സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സമഗ്രമായ പരിശോധനയില്‍, യാത്രക്കാരന്റെ സ്യൂട്ട്‌കേസിന്റെ ലോഹ ഫ്രെയിമിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നിരവധി ഹെറോയിന്‍ പൊതികള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിദഗ്ദമായ പരിശോധനയില്‍, യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പ്, സ്പീക്കറുകള്‍, ഒരു ഹെയര്‍ ബ്ലോവര്‍ എന്നിവയില്‍ നിന്ന് കറുത്ത ടേപ്പില്‍ വിദഗ്ധമായി പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ മയക്കുമരുന്ന് പൊതികളും കണ്ടെത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *