
visa fraud in Dubai;ദുബായിൽ വൻ വിസ തട്ടിപ്പ് : വിവിധ രാജ്യക്കാരായ 21പേർ പ്രതികൾ;
visa fraud in Dubai:ദുബായിൽ വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ വിവിധ രാജ്യക്കാരായ ഇരുപത്തിയൊന്ന് വ്യക്തികൾ ശിക്ഷിക്കപ്പെട്ടു. ദുബായ് സിറ്റിസൺഷിപ്പ് ആൻഡ് റെസിഡൻസി കോടതി ഇവർക്ക് 25.21 മില്യൺ ദിർഹം പിഴയും തടവും ചുമത്തി.

താമസ വിസയുടെ നിയമവിരുദ്ധമായ ഉപയോഗം ഉൾപ്പെട്ട ഏറ്റവും വലിയ കേസുകളിൽ ഒന്നിലാണ് ഇരുപത്തിയൊന്ന് വ്യക്തികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ആളുകളെ കൊണ്ടുവരുന്നതിനായി അവർ വ്യാജ കമ്പനികൾ ഉണ്ടാക്കുകയും, പണം വാങ്ങി റിക്രൂട്ട് ചെയ്ത തൊഴിലാളികളോട് ജോലി നൽകാനുള്ള കമ്പനികൾ പെട്ടെന്ന് അടച്ചുപൂട്ടിപോയി എന്ന വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്നുണ്ടായ പരാതിയിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സംശയാസ്പദമായ എല്ലാ കമ്പനികളെയും പിടികൂടിയതിനെത്തുടർന്ന് അന്വേഷണം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
Comments (0)