Posted By greeshma venugopal Posted On

പുതിയ അധ്യയന വർഷം ; ഖത്തിറിലെ സ്ക്കൂൾ സമയത്തിൽ മാറ്റം

പുതിയ അധ്യായ വർഷം ഖത്തിറിലെ സ്ക്കൂൾ സമയത്തിൽ മാറ്റമുണ്ടാകും. പുതിയ ക്രമീകരണ പ്രകാരം, സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളെ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12:45-ന് വീട്ടിൽ വിടും. പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഓരോ ക്ലാസിനിടയിലും അഞ്ച് മിനിറ്റ് ബ്രേക്ക് നൽകാനും മന്ത്രാലയം തീരുമാനിച്ചു

2025-2026 ലെ പുതിയ അധ്യയന വർഷത്തേക്കുള്ള പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ഷെഡ്യൂളുകളിൽ ഭേദഗതികൾ വിദ്യാഭ്യാസ വകുപ്പാണ് പുറത്ത് വിട്ടത്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *