Posted By greeshma venugopal Posted On

ദുബായിൽ പുതിയ ടണൽ; യാത്രാസമയം പകുതിയിലധികം കുറഞ്ഞു

നാല് സുപ്രധാന റോഡുകളിലേക്കുള്ള യാത്ര സുഗമമാക്കുന്ന ഒരു സുപ്രധാന ടണൽ കൂടി ദുബായിൽ. 800 മീറ്റർ ദൈർഘ്യം വരുന്ന ഈ തുരങ്കം ഇത് ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നീ നാല് പ്രധാന ഹൈവേകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന ഈ തുരങ്കം ഗതാഗതക്കുരുക്ക് വലിയ തോതിൽ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. യാത്രാസമയം 61% വരെ കുറയ്ക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഉം സുഖീം സ്ട്രീറ്റ് ഡെവലപ്‌മെന്റ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ ടണലിന്റെ പണി പൂർത്തീകരിച്ചത്. മേൽപ്പറഞ്ഞ റോഡുകളിലേക്കുള്ള കണക്ടിവിറ്റി കൂട്ടുന്നതിന് പുറമെ, ദുബായിലെ അൽ ബർഷ സൗത്ത്, ദുബായ് ഹിൽസ്, അർജൻ, ദുബായ് സയൻസ് പാർക്ക് തുടങ്ങിയ പ്രധാന റെസിഡൻഷ്യൽ ഏരിയകളിലേക്ക് എത്തിച്ചേരാനും ഈ പാത സഹായിക്കും

മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന ഈ തുരങ്കം ഗതാഗതക്കുരുക്ക് വലിയ തോതിൽ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. യാത്രാസമയം 61% വരെ കുറയ്ക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഉം സുഖീം സ്ട്രീറ്റ് ഡെവലപ്‌മെന്റ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ ടണലിന്റെ പണി പൂർത്തീകരിച്ചത്. മേൽപ്പറഞ്ഞ റോഡുകളിലേക്കുള്ള കണക്ടിവിറ്റി കൂട്ടുന്നതിന് പുറമെ, ദുബായിലെ അൽ ബർഷ സൗത്ത്, ദുബായ് ഹിൽസ്, അർജൻ, ദുബായ് സയൻസ് പാർക്ക് തുടങ്ങിയ പ്രധാന റെസിഡൻഷ്യൽ ഏരിയകളിലേക്ക് എത്തിച്ചേരാനും ഈ പാത സഹായിക്കും.

പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയതായി അൽ തായർ സൂചിപ്പിച്ചു. നിർമ്മാണ ഡാറ്റ വിശകലനം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ചു. ഡ്രോൺ സാങ്കേതികതയുടെ ഉപയോഗം പ്രവൃത്തിയുടെ കാര്യക്ഷമത വർദ്ധിപ്പിച്ചു. കൃത്യമായ വിവരങ്ങൾ ഇതുവഴി സമ്പാദിക്കാനായി. ഫീൽഡ് സർവേ സമയം 60% കുറയ്ക്കുകയും ചെയ്തു.

പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയതായി അൽ തായർ സൂചിപ്പിച്ചു. നിർമ്മാണ ഡാറ്റ വിശകലനം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ചു. ഡ്രോൺ സാങ്കേതികതയുടെ ഉപയോഗം പ്രവൃത്തിയുടെ കാര്യക്ഷമത വർദ്ധിപ്പിച്ചു. കൃത്യമായ വിവരങ്ങൾ ഇതുവഴി സമ്പാദിക്കാനായി. ഫീൽഡ് സർവേ സമയം 60% കുറയ്ക്കുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *