
ക്ലിനിക്കിൽ ചികിത്സക്കെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചു ; ഓടി രക്ഷപ്പെട്ട രോഗിക്കായി തിരച്ചിൽ ഊർജ്ജിതം
കുവൈറ്റിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെ ആക്രമിച്ച് കടന്നുകളഞ്ഞു. ഡോക്ടറെ ക്ലിനിക്കിനുള്ളിൽ ജോലി ചെയ്യുന്നതിനിടെയാണ് രോഗി ആക്രമിച്ചത്. സംഭവത്തെ ആരോഗ്യ മന്ത്രാലയം അപലപിച്ചു. ആക്രമണത്തിൽ ഡോക്ടറുടെ ശരീരത്തിൽ പരിക്കേറ്റു.
ആരോഗ്യ സൗകര്യങ്ങളുടെ സൂതാര്യതയും ജീവനക്കാരുടെ സുരക്ഷയുടെയും നഗ്നമായ ലംഘനമാണിത്. മെഡിക്കൽ പ്രൊഫഷന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള 70/2020 നമ്പർ നിയമം പ്രകാരം ഈ പ്രവൃത്തി കുറ്റകരമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
അക്രമിയെ കണ്ടെത്താൻ നടപടികൾ ഉടൻ തുടങ്ങി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയും മന്ത്രിയുടെ അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ-മുതൈരിയും ആക്രമിക്കപ്പെട്ട ഡോക്ടറുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി.


Comments (0)