
അൽ വാജ്ബ ഹെൽത്ത് സെന്ററിൽ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണ കേന്ദ്രം തുറക്കാനൊരുങ്ങി പിഎച്ച്സിസി
അൽ വാജ്ബ ഹെൽത്ത് സെന്ററിൽ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണ കേന്ദ്രം തുറക്കാനൊരുങ്ങി പിഎച്ച്സിസി. സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിയന്തര പരിചരണ സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സെപ്റ്റംബർ 28 മുതലാണ് അടിയന്തര പരിചരണ ക്ലിനിക് ആരംഭിക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കേന്ദ്രം തുറക്കുന്നതോടെ, 24 മണിക്കൂറും സേവനങ്ങൾ നൽകുന്ന അടിയന്തര പരിചരണ കേന്ദ്രങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്ന് പിഎച്ച്സിസി പ്രസ്താവനയിൽ പറഞ്ഞു.
അൽ റുവൈസ്, ഉം സലാൽ, മുഐതർ, അൽ മഷാഫ്, അൽ സദ്ദ്, ഗരാഫത്ത് അൽ റയ്യാൻ, അൽ ഷീഹാനിയ, അബുബക്കർ അൽ സിദ്ദിഖ്, റൗദത്ത് അൽ ഖൈൽ, അൽ കഅബാൻ, അൽ കരാന, ലാബീബ്, അൽ വാജ്ബ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന മുതിർന്നവർക്കുള്ള അടിയന്തര പരിചരണ ക്ലിനിക്കുകൾ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു.
Comments (0)