
Recall Alert for Jeep Dodge Chrysler;ശ്രദ്ധിക്കുക!!! യുഎഇയിലെ ഡ്രൈവർമാർക്ക് പ്രധാന മുന്നറിയിപ്പ്
Recall Alert for Jeep Dodge Chrysler;യുഎഇയിൽ ജീപ്പ്, ഡോഡ്ജ്, ക്രൈസ്ലർ, റാം, സിട്രോൺ, ഒപെൽ, അല്ലെങ്കിൽ ഡിഎസ് എന്നീ മോഡലുകളിൽ ചിലത് ഓടിക്കുന്നവർ ശ്രദ്ധിക്കുക: മിഡിൽ ഈസ്റ്റിലുടനീളം ചില മോഡലുകൾക്ക് നിർമ്മാതാവ് റീകോൾ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സ്റ്റെല്ലാന്റിസ് മിഡിൽ ഈസ്റ്റ്, ആഗോള തകാത എയർബാഗ് സുരക്ഷാ റീകോളിന്റെ ഭാഗമായി യുഎഇയിലെ വാഹന ഉടമകൾക്ക് പുതിയ മുന്നറിയിപ്പ് നൽകി. വാഹന ഉടമകൾ ഉടൻ തന്നെ തങ്ങളുടെ വാഹനം ഈ റീകോളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ എയർബാഗ് സൗജന്യമായി മാറ്റണമെന്നും അഭ്യർത്ഥിച്ചു.
ജാപ്പനീസ് വിതരണക്കാരനായ തകാത നിർമ്മിച്ച തകരാറുള്ള എയർബാഗ് ഇൻഫ്ലേറ്ററുകൾ, അപകടസമയത്ത് പൊട്ടിത്തെറിച്ച് ലോഹ ശകലങ്ങൾ വാഹനത്തിന്റെ ഉൾഭാഗത്തേക്ക് തെറിക്കാൻ സാധ്യതയുണ്ട്. യുഎഇ പോലുള്ള ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയിൽ ഈ ഘടകങ്ങൾ വേഗത്തിൽ നശിക്കുന്നതിനാൽ അപകടസാധ്യത വർധിക്കുന്നു. ഇത്തരം അപകടങ്ങൾ ഗുരുതരമായ പരുക്കിനോ മരണത്തിനോ വരെ കാരണമാകാം.
ഈ റീകോൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വാഹനങ്ങളെ ബാധിക്കുന്നു. ഇവയിൽ പലതും 10 വർഷത്തിലേറെ പഴക്കമുള്ളവയാണ്, പലപ്പോഴും സെക്കൻ ഹാൻഡായി വാങ്ങപ്പെട്ടവയോ കൈമാറ്റം ചെയ്യപ്പെട്ടവയോ ആയതിനാൽ, നിലവിലെ ഉടമകൾക്ക് ഈ തകരാറിനെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നില്ല
നിങ്ങളുടെ വാഹനം റീകോൾ ലിസ്റ്റിൽ ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം:
വാഹന ഉടമകൾ recall.stellantis.com/#/takata അല്ലെങ്കിൽ Mopar Middle East വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ വാഹനത്തിന്റെ VIN (Vehicle Identification Number) നൽകണം. വാഹനം റീകോളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഏതെങ്കിലും അംഗീകൃത ഡീലറിൽ നിന്ന് സൗജന്യ എയർബാഗ് മാറ്റിസ്ഥാപിക്കുന്നതിന് ബുക്ക് ചെയ്യാം.
യുഎഇ, ജിസിസി എന്നിവിടങ്ങളിൽ ബാധിക്കപ്പെട്ട വാഹനങ്ങൾ:
1) ജീപ്പ് റാംഗ്ലർ (2007–2016)
2) ഡോഡ്ജ് ചാർജർ, ചലഞ്ചർ, ഡുറാംഗോ (2004–2015)
3) ക്രൈസ്ലർ 300 (2005–2015)
4) റാം 1500, 2500, 3500 (2003–2008)
5) സിട്രോൺ C3, C4, DS3, DS5 മുതലായവ (2011–2017)
6) ഒപെൽ ആസ്ട്ര, മോക്ക, സഫീറ, സിഗ്നം, വെക്ട്ര (2005–2018)
റിപ്പയർ പൂർണമായും സൗജന്യമാണെന്നും പ്രാദേശിക സർവിസ് സെന്ററുകളിൽ അപ്പോയിന്റ്മെന്റുകൾ ലഭ്യമാണെന്നും സ്റ്റെല്ലാന്റിസ് വ്യക്തമാക്കി. ക്രൈസ്ലർ, ഡോഡ്ജ്, ജീപ്പ്, അല്ലെങ്കിൽ റാം വാഹനങ്ങൾക്ക് Mopar Middle East വഴി നേരിട്ട് ബുക്കിംഗ് നടത്താം.
ദുബൈയിലും യുഎഇയുടെ മറ്റ് ഭാഗങ്ങളിലും വേനൽച്ചൂട് രൂക്ഷമായതിനാൽ എയർബാഗിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ റീകോൾ നിങ്ങളുടെയോ നിങ്ങളുടെ യാത്രക്കാരുടെയോ ജീവൻ രക്ഷിച്ചേക്കാം.
Comments (0)