
reels and shorts video addiction;റീല്‍സ്,ഷോര്‍ട് വിഡിയോകള്‍ കൂടുതലായി കാണുന്നവരാണോ?.. എങ്കില്‍ ഇതും കൂടെ അറിഞ്ഞോളൂ
reels and shorts video addiction;സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഒട്ടുമിക്ക ആളുകളും സമയം ചിലവഴിക്കുന്നത് ഫോണ്‍ ഉപയോഗിച്ചുകൊണ്ടാണ്. ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലുമായി റീല്‍സും ഷോര്‍ട്സും കാണുന്നവരാണ് അധികപേരും. ഇത്തരത്തില്‍ വിഡിയോ കൂടുതല്‍ കാണുന്നവരാണോ നിങ്ങള്‍?.. ഷോര്‍ട്സ് വിഡിയോകള്‍ നിരന്തരം കാണണമെന്ന അഡിക്ഷനുണ്ടോ?… എങ്കില്‍ അത് അപകടമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

തുടര്‍ച്ചയായി ഷോര്‍ട് വീഡിയോകള്‍ കാണുന്ന ശീലം നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുമെന്നാണ് ചൈനയിലെ ടിയാന്‍ജിന്‍ നോര്‍മല്‍ യൂണിവേഴ്സിറ്റിയുടെ ഗവേഷണ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷോര്‍ട് വീഡിയോ പ്ലാറ്റ്ഫോമുകളുടെ അമിത ഉപയോഗം മനുഷ്യരുടെ തീരുമാനമെടുക്കല്‍ പ്രക്രിയയെ തടസ്സപ്പെടുത്തുകയും വ്യക്തികളെ ഗെയിമിങും മയക്കുമരുന്നും പോലുള്ള ആസക്തിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം റീല്‍സ്, യൂട്യൂബ് ഷോര്‍ട്സ് തുടങ്ങിയ ഷോര്ട്ഫോം വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്ക് അടിമകളായ ആളുകള്‍ക്ക് സാമ്പത്തിക നഷ്ടങ്ങളോട് സംവേദനക്ഷമത കുറവാണെന്നും തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നും ബ്രെയിന്‍ ഇമേജിംഗ് പഠനം കണ്ടെത്തി.
മേല്‍പ്പറഞ്ഞ ഷോര്‍ട് വീഡിയോ പ്ലാറ്റ്ഫോമുകളിലെ അനന്തമായ സ്ക്രോളിംഗും വ്യക്തിഗതമാക്കിയ ഉള്ളടക്കവും നിരന്തരം കാണുന്നത് താല്‍ക്കാലിക സംതൃപ്തിയും വീണ്ടും കാണാനുള്ള ത്വരയും വര്‍ധിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം എന്ന് ഗവേഷണം മുന്നറിയിപ്പ് നല്കുന്നു. ഇത് സാമ്പത്തിക കാര്യങ്ങളിലടക്കം വ്യക്തികള്‍ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ് കുറയ്ക്കുന്നതിനും ഇടവരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.
Comments (0)