Posted By Nazia Staff Editor Posted On

Residency visa in uae: 10,000 ദിര്‍ഹം ശമ്പളമുണ്ടോ? എങ്കിൽ ഇനി ദുബൈയില്‍ രക്ഷിതാക്കള്‍ക്ക് റസിഡന്‍സ് വിസ; എങ്ങനെയെന്നല്ലേ? അറിയാം…

Residency visa in uae:ദുബൈ: പതിനായിരം ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ ദുബൈയില്‍ മാതാപിതാക്കള്‍ക്ക് റസിഡന്‍സി വിസ ലഭിക്കും. കൂടാതെ രണ്ടോ മൂന്നോ കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ വാടക കരാര്‍, 5000 ദിര്‍ഹം സെക്യൂരിറ്റി ഡെപ്പോസിറ്റും വേണം. വിസ അംഗീകരിച്ചു കഴിഞ്ഞാല്‍ ഈ തുക തിരികെ ലഭിക്കും.

രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് പകര്‍പ്പ്, ദുബൈ താമസ വിസ പകര്‍പ്പ്, സാധുവായ തൊഴില്‍ കരാര്‍,
സാധുവായ ശമ്പള സര്‍ട്ടിഫിക്കറ്റ്, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവയും സമര്‍പിക്കണം. രക്ഷിതാക്കളുമായുള്ള ബന്ധം തെളിയിക്കാനായി ജനന സര്‍ട്ടിഫിക്കേറ്റ്, രാജ്യത്തെ കോണ്‍സുലേറ്റും യുഎഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ നിയമപരമായി അറബിയിലേക്ക് വിവര്‍ത്തനം ചെയ്തതുമാണ് സര്‍ട്ടിഫിക്കേറ്റ് നല്‍കണം. കോണ്‍സുലേറ്റില്‍ നിന്നുള്ള സത്യവാങ്മൂലവും ഫ്രീസോണില്‍ ജോലി ചെയ്യുന്നവര്‍ തൊഴിലുടമയില്‍ നിന്നുള്ള എന്‍ഒസിയും സമര്‍പിക്കണം. മാതാപിതാക്കള്‍ക്ക് യുഎഇയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിലവില്‍ സന്ദര്‍ശക വിസയിലുള്ളവരെ സ്റ്റാറ്റസ് മാറ്റത്തിന് അപേക്ഷിക്കാം. അപേക്ഷ സമര്‍പിച്ച് കഴിഞ്ഞാല്‍ മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കും. പിന്നീട് ബയോമെട്രിക് വിവരങ്ങളും ശേഖരിക്കും. എമിറേറ്റ്‌സ് ഐഡിയും റെസിഡന്‍സി വിസ അംഗീകാര പ്രക്രിയക്കുമായി ഒരാഴ്ച സമയമെടുക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *