Posted By Ansa Staff Editor Posted On

ശമ്പളം ’84 ലക്ഷം! വീട്ടുജോലിക്കാരെ ആവശ്യമുണ്ട്: വൈറലായി യുഎഇയിലെ റിക്രൂട്ട്മെന്‍റ് ഏജൻസിയുടെ പരസ്യം

പ്രതിമാസം 30,000 ദിര്‍ഹം അതായത്, ഏഴ് ലക്ഷം രൂപ ശമ്പളമായി കിട്ടിയാലോ, ഹൗസ് മാനേജര്‍ തസ്തികയിലേക്കാണ് നിയമനം. ആകെ രണ്ട് ഒഴിവുകള്‍ മാത്രമാണുള്ളത്. യുഎഇയിലെ ഒരു റിക്രൂട്ട്മെന്‍റ് ഏജൻസി പരസ്യപ്പെടുത്തിയതാണ് ഈ ജോലി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ ഈ പരസ്യം വൈറലാകുകയായിരുന്നു.

ദുബായിലേയും അബുദാബിയിലെയും വിഐപി ക്ലൈന്‍റുകളെ പരിപാലിക്കുന്ന ഹൗസ് മാനേജർ തസ്തികയിലേക്കാണ് നിയമനം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ റിക്രൂട്മെന്‍റ് ഏജൻസിയായ റോയൽ മെയ്സൺ ആണ് ജോലി വാ​ഗ്ദാനം നൽകിക്കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഏജൻസിയുടെ പോസ്റ്റ് വൈറലായതോടെ ഇത്ര ശമ്പളമുള്ള ജോലി ലഭിക്കാൻ നിലവിലുള്ള ജോലി വരെ ഉപേക്ഷിക്കാൻ തയാറാണെന്ന രീതിയിൽ കമന്‍റുമായി നിരവധി പേർ എത്തിയിരുന്നു.

`ജോലി അവസരം: മുഴുവൻ സമയ ഹൗസ് മാനേജർ. അടിയന്തര നിയമനം: ദുബായിലും അബുദാബിയിലും ഉള്ള വിഐപികൾക്കായി ഞങ്ങൾക്ക് രണ്ട് ഹൗസ് മാനേജർമാരെ ആവശ്യമുണ്ട്. പ്രതിമാസം 30,000 ദിർഹം ശമ്പളം,” റോയൽ മെയ്സൺ പങ്കിട്ട വീഡിയോയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു. പ്രതിവർഷം 84 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഒരു വീടിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും ജീവനക്കാരെയും മേൽനോട്ടം വഹിക്കുക, അറ്റകുറ്റപ്പണികൾ ഏകോപിപ്പിക്കുക, വീടിന്റെ കാര്യങ്ങൾക്കുള്ള ബജറ്റുകൾ കൈകാര്യം ചെയ്യുക, എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ ജോലികൾക്കാണ് ഹൗസ് മാനേജർമാർ മേൽനോട്ടം നൽകേണ്ടത്.

സംഘടിതപരമായ കഴിവുകൾ, ഒന്നിലധികം ജോലികൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. കൂടാതെ, വീട്ടിലെ മറ്റ് ജീവനക്കാരുടെ മേൽനോട്ടം, വീട്ടിലെ ജോലികൾ സുഗമമായി കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങളാണ് ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളിൽ ഉള്‍പെടുന്നതെന്നും പോസ്റ്റിൽ പറയുന്നു. ജോലിക്ക് ഏത് രീതിയിലാണ് അപേക്ഷിക്കേണ്ടതെന്നും ഏജൻസി പോസ്റ്റിൽ വിശദമാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *