
Uae traffic fine:ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം
Uae traffic fine:ഷാർജ: ഷാർജയിൽ വാഹനമോടിക്കുന്നവർക്ക് ട്രാഫിക് നിയമലംഘന പിഴകൾ 60 ദിവസത്തിനുള്ളിൽ അടച്ചാൽ 35 ശതമാനം കിഴിവ് ലഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലായിരുന്നു ഈ കിഴിവ് പദ്ധതി അംഗീകരിച്ചത്. പിഴകൾ വേഗത്തിൽ അടയ്ക്കാൻ പ്രേരിപ്പിക്കുന്നതിനും താമസക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും വേണ്ടിയായിരുന്നു ഈ തീരുമാനം.
നിയമലംഘനം നടന്ന് രണ്ട് മാസത്തിനകം പിഴ അടയ്ക്കുന്നവർക്ക് പിഴയിൽ 35 ശതമാനം കിഴിവ് ലഭിക്കും. ഈ കിഴിവ് പിഴ തുകയ്ക്ക് മാത്രമല്ല, വാഹനം കസ്റ്റഡിയിൽ വയ്ക്കുന്ന കാലാവധി, കസ്റ്റഡി ചെലവുകൾ, വൈകിയുള്ള പിഴ എന്നിവയ്ക്കും ബാധകമാണ്.

ആദ്യ 60 ദിവസങ്ങൾ കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പിഴ തീർക്കുന്നവർക്ക് 25 ശതമാനം കിഴിവ് ലഭ്യമാണ്. “ഗുരുതര” നിയമലംഘനങ്ങൾ ഒഴികെ, മറ്റ് മിക്ക ട്രാഫിക് ലംഘനങ്ങൾക്കും ഈ ഇളവ് ലഭിക്കും.
പിഴ ഇളവ് ബാധകമല്ലാത്ത നിയമലംഘനങ്ങൾ
1) പരമാവധി വേഗത പരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ.
2) പരമാവധി വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ.
3) മദ്യപിച്ച് വാഹനമോടിക്കൽ
4) മറ്റുള്ളവരുടെ മരണത്തിന് കാരണമാകുന്നു
5) ഗുരുതരമായ അപകടമോ പരിക്കുകളോ ഉണ്ടാക്കുക
6) ലൈറ്റ് വാഹനം റെഡ് സിഗ്നൽ ലംഘിക്കുക.
7) ഹെവി വാഹനം റെഡ് സിഗ്നൽ ലംഘിക്കുക.
8) പെട്ടെന്നുള്ള ചലനം
9) ട്രാഫിക് പൊലിസിനെ വെട്ടിച്ച് ഓടിപ്പോകുക.
10) സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ.
11) നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകൽ
12) മയക്കുമരുന്ന്, സൈക്കോട്രോപിക് അല്ലെങ്കിൽ സമാനമായ വസ്തുക്കളുടെ സ്വാധീനത്തിൽ വാഹനമോടിക്കൽ
13) അശ്രദ്ധമായ ഡ്രൈവിംഗ്
14) അമിത ശബ്ദമുണ്ടാക്കുന്ന വാഹനം ഓടിക്കുന്നത്
15) നിരോധിത സ്ഥലത്ത് നിന്ന് (ട്രക്കുകൾ വഴി) മറികടക്കൽ
16) സ്കൂൾ ബസ് ഡ്രൈവർ “സ്റ്റോപ്പ്” സൈൻ പ്രവർത്തിപ്പിക്കാതിരിക്കുകയോ ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്യുക.
17) സ്കൂൾ ബസിന്റെ “സ്റ്റോപ്പ്” സൈൻ പ്രവർത്തിപ്പിച്ചിരിക്കുമ്പോൾ നിർത്താതിരിക്കുക.
18) അടിയന്തര, പൊലിസ്, പൊതുസേവന വാഹനങ്ങൾക്കോ ഔദ്യോഗിക വാഹനവ്യൂഹങ്ങൾക്കോ വഴി നൽകാതിരിക്കുക.
19)അനുമതിയില്ലാതെ തീപിടിക്കുന്നതോ അപകടകരമോ ആയ വസ്തുക്കൾ കൊണ്ടുപോകുക.
20) എ. ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ
ബി. പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്തിന് കേടുപാടുകൾ വരുത്തുന്ന രീതിയിൽ വാഹനമോടിക്കൽ
21) ഹാർഡ് ഷോൾഡറിൽ ഓവർടേക്ക് ചെയ്യുക.
22) ഹെവി വാഹന ഡ്രൈവർ തങ്ങളുടെ വാഹനമോ മറ്റൊരു വാഹനമോ അപകടത്തിൽ പെടാൻ കാരണമാകുക.
22) മറ്റുള്ളവർക്ക് അപകടം വരുത്തുന്ന രീതിയിൽ ഹെവി വാഹനം അനുചിതമായി ലോഡ് ചെയ്യുക.
23) റോഡിന് കേടുപാടുണ്ടാക്കുന്ന രീതിയിൽ ഹെവി വാഹനം ലോഡ് ചെയ്യുക.
24) നിരോധിത ഹെവി വാഹനങ്ങളുടെ പ്രവേശനം.
25) ഹെവി വാഹനത്തിൽ നിന്ന് ലോഡ് വീഴുകയോ ചോരുകയോ ചെയ്യുക.
26) ശരിയായ ലൈസൻസ് ഇല്ലാതെ വ്യാവസായിക, നിർമ്മാണ, മെക്കാനിക്കൽ വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവ ഓടിക്കുക.
27) അപകടകരമായ ഓവർടേക്കിംഗ്.
28) ഡ്രൈവിംഗിനിടെ കൈയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക.
29) മോട്ടോർസൈക്കിൾ റെഡ് സിഗ്നൽ ലംഘിക്കുക.
30) ലൈറ്റ് വാഹന ഡ്രൈവർ ചെറിയ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതിരിക്കുക.
31) ഹെവി വാഹന ഡ്രൈവർ ചെറിയ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതിരിക്കുക.
32) ഫയർ ഹൈഡ്രന്റുകൾക്ക് മുന്നിൽ പാർക്ക് ചെയ്യുക.
33) പ്രത്യേക ആവശ്യമുള്ളവർക്കായി നീക്കിവച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
34) കാരണമില്ലാതെ റോഡിൽ നിർത്തുക.
35) അനുവദനീയമായ വിൻഡോ ടിന്റിംഗ് പരിധി കവിയുക.
36) ടിന്റ് ചെയ്യാൻ അനുവദനീയമല്ലാത്ത വാഹനം ടിന്റ് ചെയ്യുക.
37) അപകട സ്ഥലങ്ങളിൽ കൂട്ടം കൂടുകയോ കൗതുകം കാണിക്കുകയോ ചെയ്യുക.
38) കാൽനടയാത്രക്കാർ ട്രാഫിക് സിഗ്നലുകൾ അനുസരിക്കാതിരിക്കുക.
39) നിർദ്ദിഷ്ട സ്ഥലങ്ങൾ ഒഴിവാക്കി കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുക.

Comments (0)