Posted By greeshma venugopal Posted On

ഷാ​ർ​ജ​യി​ലെ റൗ​ണ്ട്​​എ​ബൗ​ട്ട്​ ഇ​ന്നു​ മു​ത​ൽ അ​ട​ച്ചി​ടും

എ​മി​റേ​റ്റി​ലെ ഒ​രു റൗ​ണ്ട്​ എ​ബൗ​ട്ട്​ ഞാ​യ​റാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. മു​വൈ​ല കോ​മേ​ഴ്‌​സ്യ​ൽ ഏ​രി​യ​യി​ലെ ഹോ​ളി ഖു​ർ​ആ​ൻ കോം​പ്ല​ക്‌​സി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന റൗ​ണ്ട് എ​ബൗ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ അ​ട​ച്ചി​ടു​ന്ന​ത്.

ആ​ഗ​സ്റ്റ് 22 വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ്​ അ​ട​ച്ചി​ടു​ക. ഇ​തു​വ​രെ സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ൻ ബ​ദ​ൽ റൂ​ട്ടു​ക​ൾ ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളും ഗ​താ​ഗ​ത സു​ര​ക്ഷ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ബ​ദ​ൽ വ​ഴി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​തോ​റി​റ്റി സോ​ഷ്യ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *