Posted By Nazia Staff Editor Posted On

abdu rozik;സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ അബ്ദു റോസിക് ദുബായ് വിമാനത്താവളത്തിൽ അറസ്റ്റിൽ

abdu rozik:ദുബായ്: സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ അബ്ദു റോസിക് ദുബായ് വിമാനത്താവളത്തിൽ അറസ്റ്റിൽ. തജിക്കിസ്ഥാൻ ഗായകൻ കൂടിയായ അബ്ദു റോസിക്കിനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ മാനേജ്മെന്റ് കമ്പനി അറിയിച്ചു. മൊണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. പുലർച്ചെ അഞ്ച് മണിയോടെയാണ് അറസ്റ്റ് നടന്നത്.

പരാതിയുടെ വിശദമായ വിവരങ്ങളൊന്നും ലഭ്യമല്ല. മോഷണക്കുറ്റം ആരോപിച്ചാണ് അബ്ദു റോസക്കിനെ അറസ്റ്റ് ചെയ്തതെന്നാണ് കമ്പനി പ്രതിനിധി വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *