Posted By Nazia Staff Editor Posted On

Public holidays:രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

Public holidays: ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റൂ ജൂലൈ 15-ന് രാജ്യത്തിന്റെ കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക വളർച്ചയ്ക്കായി രണ്ട് പൊതു അവധി ദിനങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചത് വലിയ വാർത്തയായി. ഈ നിർദേശം യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ വൻ പ്രതിഷേധത്തിന് കാരണമായി. മുമ്പ് സമാനമായ നീക്കം നടത്താൻ ശ്രമിച്ച ഒരു മുൻ പ്രധാനമന്ത്രിക്ക് ജോലി നഷ്ടപ്പെട്ട ചരിത്രവും ഇത് ഓർമിപ്പിച്ചു.

ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഈ നിർദേശത്തോടെ പൊതു അവധി ദിനങ്ങൾ വീണ്ടും ചർച്ചയായി. ലോകത്ത് ഏറ്റവും കൂടുതൽ അവധി ദിനങ്ങളും കുറവ് അവധി ദിനങ്ങളുമുള്ള രാജ്യങ്ങളാണ് ഇവിടെ വിലയിരുത്തുന്നത്.

1) ലോകത്തിൽ ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് നേപ്പാളിലാണ്, വർഷത്തിൽ 35 ദിവസം.

2) ഇന്ത്യ, കൊളംബിയ, ഫിലിപ്പൈൻസ് എന്നി രാജ്യങ്ങളിൽ ഏകദേശം 18 പൊതു അവധി ദിനങ്ങളാണുള്ളത്.

3) യൂറോപ്പിൽ ഏറ്റവും കൂടുതൽ അവധി ദിനങ്ങൾ ഉള്ളത് സ്ലോവാക്യയിലാണ്,15 ദിവസം.

4) യുഎസിൽ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും, അം​ഗീകരിക്കപ്പെട്ട 12 ഫെഡറൽ അവധി ദിനങ്ങളുണ്ട്. 

5) യൂറോപ്യൻ എംപ്ലോയ്‌മെന്റ് അതോറിറ്റി (EURES) ന്റെ കണക്കുകൾ പ്രകാരം നെതർലാൻഡ്സും ഡെന്മാർക്കും യൂറോപ്പിൽ ഏറ്റവും കുറവ് അവധി ദിനങ്ങളുള്ള രാജ്യങ്ങളാണ്, ഇരു രാജ്യങ്ങളിലും 9 പൊതുഅവധി ദിനങ്ങളാണുള്ളത്.

6) EURES ഡാറ്റ അനുസരിച്ച്, ഫ്രാൻസിന് 11 ദേശവ്യാപക പൊതു അവധി ദിനങ്ങളാണുള്ളത്. ഐസ്‌ലാൻഡ്, ലിച്ചൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നി രാജ്യങ്ങളിലും 11 പൊതു അവധി ദിനങ്ങളാണുള്ളത്.

7) വർഷത്തിൽ 10 ദിവസത്തിൽ താഴെ മാത്രം അവധിയുള്ള ഇംഗ്ലണ്ടും കാനഡയും ഏറ്റവും കുറഞ്ഞ പൊതു അവധി ദിവസങ്ങളുള്ള രാജ്യങ്ങളിൽ ഉൾപ്പെടുന്നു.

യുഎഇയിലെ പൊതു അവധി ദിനങ്ങൾ

യുഎഇയിൽ താമസക്കാർക്ക് വർഷം തോറും 13 ദിവസം വരെ പൊതു അവധി ദിനങ്ങൾ ലഭിക്കുന്നു. റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്നതിനെ ആശ്രയിച്ച്, റമദാനിന്റെ 30-ാം ദിവസം സർക്കാർ അവധി നൽകുന്നു. 2025-ലെ പൊതു അവധി ദിനങ്ങൾ ഇവയാണ്:

1) ഗ്രിഗോറിയൻ പുതുവർഷം: ജനുവരി 1 (1 ദിവസം)

2) ഈദ് അൽ ഫിത്ർ: ഷവ്വാൽ 1 മുതൽ 3 വരെ (3-4 ദിവസം)

3) അറഫ ദിനം: ദുൽ ഹിജ്ജ 9 (1 ദിവസം)

4) ഈദ് അൽ അദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ (3 ദിവസം)

5) ഹിജ്‌രി പുതുവർഷം: മുഹറം 1 (1 ദിവസം)

6) പ്രവാചകന്റെ ജന്മദിനം: റബീഉൽ അവ്വൽ 12 (1 ദിവസം)

7) ദേശീയ ദിനം: ഡിസംബർ 2 മുതൽ 3 വരെ (2 ദിവസം)

Comments (0)

Leave a Reply

Your email address will not be published. Required fields are marked *