
കുവൈറ്റിൽ വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും സേവനം ലഭിക്കില്ല
കുവൈറ്റിൽ വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് പൊതു ആശുപത്രികൾ, സ്പെഷ്യലിസ്റ്റ് സെന്ററുകൾ, പ്രാഥമിക പരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാകില്ല. വിസിറ്റിങ് വിസയിൽ കുവൈറ്റിലെത്തുന്നവർക്ക് ഈ തീരുമാനം തിരിച്ചടിയാകും.
ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഈ തീരുമാനം പുറപ്പെടുവിച്ചു. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള പൗരന്മാർക്കും താമസക്കാർക്കും വിഭവങ്ങളും മെഡിക്കൽ ശേഷിയും നൽകുന്നതിനും അതുവഴി ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
സമഗ്ര ആരോഗ്യ സംരക്ഷണ തന്ത്രവുമായി ഈ തീരുമാനം യോജിക്കുന്നുവെന്ന് മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരത്തിൽ ഈ നടപടി ഗുണം ചെയ്യും. മന്ത്രാലയം കൂട്ടിച്ചേർത്തു.
Comments (0)