
യുഎയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത
യുഎഇയുടെ മധ്യമേഖലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഹത്തയുടെ തെക്ക് ഭാഗത്ത് മഴ മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്ന് ഷാർജ പ്ലാനറ്റോറിയം നിരീക്ഷിച്ചു. ഇത് വടക്കൻ ഒമാനിലെ മഹ്ദയിൽ കനത്ത മഴയ്ക്ക് കാരണമായി. ഇത് സ്വധീന മേഖലകളിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടായ സ്റ്റോം സെന്റർ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ മഹ്ദയിൽ തുടർച്ചയായി മഴ പെയ്യുന്ന ദൃശ്യങ്ങൾ ഉണ്ട്. സാധാരണയായി വരണ്ട പർവതപ്രദേശം നനഞ്ഞുകുതിർന്നിരുന്നു. ഉച്ചകഴിഞ്ഞ് പർവതങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെചാൻ കൂടുതൽ സാധ്യതയുണ്ട്. ഇത് യുഎഇയിൽ മഴയ്ക്ക് കാരണമാകുമൊന്നാണ് കാലാവസ്ഥ വിലയിരുത്തൽ. ഇത് കടുത്ത ചൂടിന് ആശ്വാസം നൽകും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
Comments (0)