Posted By Nazia Staff Editor Posted On

Total Lunar Eclipse in UAE;ഈ സെപ്റ്റംബറിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം; കൂടുതൽ അറിയാം

Total Lunar Eclipse in UAE;അടുത്ത മാസം, യുഎഇയിൽ ഒരു പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഒരു മണിക്കൂർ 22 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം, സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണങ്ങളിൽ ഒന്നാണ്. പൂർണ ഗ്രഹണ ഘട്ടം ഒരു മണിക്കൂറിലേറെ നീണ്ടുനിൽക്കുമെങ്കിലും, യുഎഇയിലെ നിരീക്ഷകർക്ക് ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ ഏകദേശം അഞ്ചര മണിക്കൂർ നിരീക്ഷിക്കാനാകും.

ചന്ദ്രഗ്രഹണങ്ങൾ വർഷത്തിൽ പലതവണ ഉണ്ടാകാറുണ്ടെങ്കിലും, മിക്കവയും ഭാഗികമോ പെൻബ്രൽ ഗ്രഹണങ്ങളോ ആണ്. പൂർണ ചന്ദ്രഗ്രഹണങ്ങൾ താരതമ്യേന അപൂർവമാണ്, പ്രത്യേകിച്ച് ദൈർഘ്യമേറിയതും വ്യാപകമായി ദൃശ്യമാകുന്നതുമായ ഗ്രഹണങ്ങൾ അതിലും അപൂർവ്വമാണ്.

സെപ്റ്റംബർ 7-ന് നടക്കുന്ന ഈ ഗ്രഹണം 82 മിനിറ്റ് നീണ്ടുനിൽക്കും. ലോക ജനസംഖ്യയുടെ ഏകദേശം 87 ശതമാനത്തിന് ഗ്രഹണത്തിന്റെ ഒരു ഭാഗമെങ്കിലും കാണാൻ കഴിയുമെന്ന് ദുബൈ ആസ്ട്രോണമി ​ഗ്രൂപ്പ് (DAG) വ്യക്തമാക്കി.

എപ്പോൾ, എവിടെ ദൃശ്യമാകും?

സെപ്റ്റംബർ 7-ന്, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലെയും നിരീക്ഷകർക്ക്, ഈ ദശകത്തിലെ “ഏറ്റവും മനോഹരമായ ഗ്രഹണങ്ങളിലൊന്ന്” ആയി DAG വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം കാണാനാകും.

യുഎഇ, മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ പൂർണ ഗ്രഹണം ദൃശ്യമാകും. എന്നാൽ, കിഴക്കൻ തെക്കേ അമേരിക്കയിലും, പടിഞ്ഞാറൻ വടക്കേ അമേരിക്കയിലും ചന്ദ്രോദയത്തിലോ അസ്തമയത്തിലോ ഭാഗിക ഗ്രഹണ ഘട്ടങ്ങൾ മാത്രമേ ദൃശ്യമാകൂ. പൂർണ ഗ്രഹണ സമയത്ത്, തെക്കേ അമേരിക്കയുടെ മധ്യ, പടിഞ്ഞാറൻ ഭാഗങ്ങളിൽ ഗ്രഹണം ദൃശ്യമാകില്ല.

2025 സെപ്റ്റംബർ 7, ഞായറാഴ്ച രാത്രി മുതൽ സെപ്റ്റംബർ 8, തിങ്കളാഴ്ച പുലർച്ചെ വരെ, സ്ഥലം അനുസരിച്ച് ഈ പൂർണ ചന്ദ്രഗ്രഹണം നീണ്ടുനിൽക്കും. യുഎഇയിലെ ഗ്രഹണ ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:

Comments (0)

Leave a Reply

Your email address will not be published. Required fields are marked *