Posted By Nazia Staff Editor Posted On

Uae labour law;13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്‍ജീവനക്കാരന്‌ കിട്ടിയത് ആരും പ്രതീക്ഷിക്കാത്തവൻതുക നഷ്ടപരിഹാരം

Uae labour law:അബൂദബി: 13 വര്‍ഷത്തെ ഉപയോഗിക്കാത്ത വാര്‍ഷിക അവധിക്ക് മുന്‍ ജീവനക്കാരന് 59,290 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബിയിലെ കാസേഷന്‍ കോടതി. 2009 മുതല്‍ 2022 ജൂണ്‍ വരെ കമ്പനിയില്‍ ജോലി ചെയ്ത ജീവനക്കാരനാണ് തന്റെ സേവനകാലത്ത് അര്‍ഹമായ വാര്‍ഷിക അവധി ഒരിക്കലും ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ടില്ലെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്.

ജീവനക്കാരന്റെ വാദം ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തൊഴിലുടമയ്ക്ക് കഴിഞ്ഞില്ലെന്ന് ഹബീബ് അല്‍ മുല്ല ആന്‍ഡ് പാര്‍ട്‌ണേഴ്സ് വ്യക്തമാക്കി. തല്‍ഫലമായി കാസേഷന്‍ കോടതി ജീവനക്കാരന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു. കേസിന്റെ പശ്ചാത്തലം2024/73 എന്ന കേസില്‍ തുടക്കത്തില്‍ ഒരു കീഴ്ക്കോടതി ജീവനക്കാരന് അനുകൂലമായി വിധിച്ചെങ്കിലും നഷ്ടപരിഹാരം രണ്ട് വര്‍ഷത്തെ ഉപയോഗിക്കാത്ത അവധിയായി പരിമിതപ്പെടുത്തി. എന്നാല്‍, കാസേഷന്‍ കോടതി ഈ വിധി റദ്ദാക്കി 13 വര്‍ഷത്തെ മുഴുവന്‍ അവധിക്കും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. തൊഴില്‍ മേഖലയിലെ നാഴികക്കല്ല്ഈ വിധി യുഎഇ തൊഴില്‍ നിയമത്തില്‍ ഒരു നാഴികക്കല്ലാണെന്ന് കൊച്ചാര്‍ & കമ്പനി ഇന്‍കോര്‍പ്പറേറ്റഡ് ലീഗല്‍ കണ്‍സള്‍ട്ടന്റ്സിലെ (ദുബൈ ബ്രാഞ്ച്) സീനിയര്‍ അസോസിയേറ്റ് നവന്‍ദീപ് മട്ട വിശദീകരിച്ചു. ’13 വര്‍ഷത്തെ ഉപയോഗിക്കാത്ത അവധിക്ക് നഷ്ടപരിഹാരം അനുവദിച്ച ഈ വിധി തൊഴില്‍ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. 

യുഎഇ തൊഴില്‍ നിയമപ്രകാരം ഉപയോഗിക്കാത്ത അവധി എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നതില്‍ ഇത് ഒരു വഴിത്തിരിവാണ്,” അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു. നിയമപരമായ അവകാശങ്ങള്‍2021-ലെ ഫെഡറല്‍ ഡിക്രി-നിയമം നമ്പര്‍ 33-ലെ ആര്‍ട്ടിക്കിള്‍ 29, 2022-ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 1 എന്നിവ ഉദ്ധരിച്ച്, പിരിച്ചുവിടുമ്പോള്‍ ഉപയോഗിക്കാത്ത അവധിക്ക് ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ നിയമപരമായ അര്‍ഹതയുണ്ടെന്ന് മട്ട വ്യക്തമാക്കി. ”ജീവനക്കാരന്‍ അവധി എടുത്തോ അല്ലെങ്കില്‍ അതിന് പ്രതിഫലം ലഭിച്ചോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. ഈ കേസില്‍, കമ്പനിയുടെ രേഖകള്‍ ഒരു ദശാബ്ദത്തിനിടെ ഒരു അവധി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, അവധിക്ക് പകരം പണം നല്‍കിയതിന് തെളിവുകളൊന്നുമില്ല,” അദ്ദേഹം പറഞ്ഞു. തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്ഈ വിധി തൊഴിലുടമകള്‍ക്ക് ശരിയായ രേഖകള്‍ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നുവെന്ന് ഹബീബ് അല്‍ മുല്ല ആന്‍ഡ് പാര്‍ട്‌ണേഴ്സിന്റെ സ്ഥാപകനായ ഡോ. ഹബീബ് അല്‍ മുല്ല എക്സില്‍ പ്രസ്താവിച്ചു.

അവധി നയങ്ങളുടെ നടത്തിപ്പിലും രേഖപ്പെടുത്തലിലും തൊഴിലുടമകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണം. ഈ വിധി, ഉപയോഗിക്കാത്ത അവധിയില്‍ നിന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഒരു മുന്നറിയിപ്പാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”കൃത്യമായ ലീവ് ട്രാക്കിംഗും അവകാശങ്ങളുടെ സമയബന്ധിതമായ തീര്‍പ്പാക്കലും അനിവാര്യമാണ്. അധികൃതരുടെ കെടുകാര്യസ്ഥത മൂലം ജീവനക്കാരുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടില്ല,” മട്ട കൂട്ടിച്ചേര്‍ത്തു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *