Posted By Nazia Staff Editor Posted On

uae miinistry of interior;യുഎഇ അപകടരഹിത ദിനം ഇന്ന്: ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ കുറക്കും, കൂടുതലറിയാം

uae miinistry of interior;യുഎഇയിൽ വേനൽ അവധി അവസാനിച്ച് ഇന്ന് സ്കൂളുകൾ തുറക്കുകയാണ്. ഇന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ‘അപകടരഹിത ദിനം’ ആയി പ്രഖ്യാപിച്ചു.

രാജ്യത്തെ എല്ലാ പൊലിസ് വകുപ്പുകളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം (MOI) ഈ സംരംഭം നടപ്പാക്കും. രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം കുട്ടികൾ സ്കൂളിലേക്ക് മടങ്ങുന്ന, ഈ ദിവസം റോഡുകളിലെ ഗതാഗത തിരക്ക് വർധിക്കുന്നതിനാൽ സുരക്ഷ വർധിപ്പിക്കുകയാണ് ലക്ഷ്യം.

ബ്ലാക്ക് പോയിന്റ് കുറയ്ക്കൽ

നാളെ ​ഗതാ​ഗത നിയമലംഘനങ്ങൾ ഒഴിവാക്കുന്നവർക്ക് മന്ത്രാലയം ഒരു റിവാർ‌ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. MOI-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു പ്രതിജ്ഞ എടുത്ത ശേഷം, നാളെ യാതൊരു നിയമലംഘനത്തിലും ഏർപ്പെടാതിരുന്നാൽ, ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകൾ കുറക്കും.

ഇതിനായി സർവിസ് സെന്ററുകൾ സന്ദർശിക്കേണ്ട ആവശ്യമില്ല, 2025 സെപ്റ്റംബർ 15-നകം ഇലക്ട്രോണിക് രൂപത്തിൽ ബ്ലാക് പോയിന്റുകൾ കുറച്ചു നൽകും. 

കുട്ടികൾ സ്കൂളിലേക്ക് മടങ്ങുന്ന ദിവസം റോഡ് സുരക്ഷ വർധിപ്പിക്കുക മാത്രമല്ല, ആവർത്തിച്ചുള്ള ​ഗതാ​ഗത നിയമലംഘനങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ഈ സംരംഭം ലക്ഷ്യമിടുന്നതായി ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ ഹുസൈൻ അഹമ്മദ് അൽ ഹാരിതി വ്യക്തമാക്കി. 

ഡ്രൈവർമാർ സീറ്റ് ബെൽറ്റ് ധരിക്കണം, റോഡിലെ വേഗപരിധി പാലിക്കണം, മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കണം, മൊബൈൽ ഫോൺ പോലുള്ള ശ്രദ്ധ തിരിക്കുന്നവ ഒഴിവാക്കി വാഹനമോടിക്കണം, അടിയന്തര വാഹനങ്ങൾക്കും ഔദ്യോഗിക വാഹനവ്യൂഹങ്ങൾക്കും വഴിയൊരുക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *