
uae traffic alert: യുഎഇയിലെ പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക
എത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു

ഇതനുസരിച്ച് ഷാർജ യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപമുള്ള മ്ലീഹ റോഡിനെയും ഷാർജ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകളാണ് അടച്ചിടുക. ചൊവ്വാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 30 ശനിയാഴ്ച വരെ രണ്ട് മാസത്തേക്ക് അടച്ചിടൽ തുടരും.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ബദൽ വഴികൾ ഉപയോഗിക്കാനും ഗതാഗത സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്
Comments (0)