
uae traffic alert; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് :യുഎഇയിലെ പ്രധാന റോഡുകൾ അടച്ചു : ശ്രദ്ധിക്കുക
uae traffic alert;ഷാര്‍ജ: ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മലിഹ സ്ട്രീറ്റിനെയും ഷാര്‍ജ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപമുള്ള റോഡുകള്‍ ഓഗസ്റ്റ് 15 വെള്ളിയാഴ്ച അടച്ചിടുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഷാര്‍ജ ആര്‍ടിഎ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളില്‍, വാഹനമോടിക്കുന്നവരോട് ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാനും ഗതാഗത സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അഭ്യര്‍ത്ഥിച്ചു.
Comments (0)